ഇവൻ കൽയൂഷ്‌നി ആദ്യ ഇലവനിൽ; ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് ഇങ്ങനെ
|കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായിറങ്ങി ബ്ലാസ്റ്റേഴ്സിന്‍റെ വിജയശില്‍പിയായ ഇവൻ കൽയൂഷ്‌നി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
കൊച്ചി: ഈസ്റ്റ് ബംഗാളിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കൽയൂഷ്‌നിയെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ. മുന്നേറ്റ നിരയിൽ ദിമിത്രിയോസിന് ഒപ്പമുണ്ടായിരുന്ന ജിയാനുവിനെ പകരക്കാരുടെ ബഞ്ചിലിരുത്തിയാണ് കോച്ച് വുകുമനോവിച്ച് ബഗാനെതിരെയുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. ടീമിൽ മറ്റു മാറ്റങ്ങളില്ല.ഗിൽ, ഖബ്ര, ലസ്‌കോവിച്ച്, ഹോർമിപാം, ജസ്സൽ, പ്യൂട്ടിയ, ജീക്‌സൺ, ലൂന, സഹൽ എന്നിവരാണ് സംഘത്തിലുള്ളവർ. കൊച്ചിയിൽ ഏഴരയ്ക്കാണ് കിക്കോഫ്.
Here's how we'll line-up for #KBFCATKMB ⤵️#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/8luKPYZtvM
— Kerala Blasters FC (@KeralaBlasters) October 16, 2022
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. രാത്രി. കലൂർ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകരുടെ പ്രതീക്ഷകൾ കാത്തൂ സൂക്ഷിച്ച വിജയമായിരുന്നു ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റേത്. 3-1 നാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോൾ നേടിയ ഇവാൻ കലുഷ്‌നി ആദ്യ ഇലവനിലുണ്ടാകുമെന്നതും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
സീസണിലെ ആദ്യ ജയം തേടിയാണ് എ.ടി.കെ മോഹൻ ബഗാൻ കലൂരിൽ പന്തു തട്ടുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈയിനോട് തോറ്റെങ്കിലും മികച്ച താരനിരയാണ് എ.ടി.കെ മോഹൻ ബഗാന്റേത്. ഇതുവരെ നാലു മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ വന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് ഒരു മത്സരവും ജയിക്കാനായിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് ലീഗിൽ ഇതുവരെ ജയം നേടാത്തതും എ.ടി.കെ മോഹൻ ബഗാനെതിരെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ്
ഗിൽ, ഖാബ്ര, ഹോർമി, ലെസ്കോവിച്, ജെസ്സൽ, പൂട്ടിയ, ജീക്സൺ, ലൂണ, സഹൽ, ഇവാൻ, ദിമിത്രോസ്