'ചെക്കൻ ഇനി നീലയിൽ ആറാടും'; സന്ദീപ് വാര്യര്‍ മുംബൈ ഇന്ത്യന്‍സില്‍
|'നീലയില്‍ ആറാടുകയാണ് ചെക്കന്‍' എന്ന മലയാളം ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍ സന്ദീപ് വാര്യരെ ടീമിലെത്തിച്ച വിവരം ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തുവിട്ടത്.
ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി മലയാളി താരം സന്ദീപ് വാര്യര്‍ മുംബൈ ഇന്ത്യന്‍ ടീമില്‍. ഇന്ത്യക്കായി ഒരേയൊരു ടി20 മത്സരം മാത്രം കളിച്ചിട്ടുള്ള സന്ദീപ് വാര്യര്‍ മുന്‍ സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും കളിച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ തമിഴ്നാടിനുവേണ്ടിയാണ് സന്ദീപ് വാര്യര്‍ പന്തെറിയുന്നത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ബുമ്രക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയക്ക് വിധേയനായതോടെ ബുമ്രക്ക് ഐ.പി.എല്‍ പൂര്‍ണമായും നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും പകരക്കാരനെ മുംബൈ ഇന്ത്യന്‍സ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഒടുവില്‍ ഇന്ന് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സന്ദീപ് വാര്യരെ ടീമിലുള്‍പ്പെടുത്തിയ കാര്യം മുംബൈ പ്രഖ്യാപിക്കുകയായിരുന്നു.
നീലയിൽ ആറാടുകയാണ് ചെക്കൻ... !😍
— Mumbai Indians (@mipaltan) March 31, 2023
Welcome to #OneFamily 💙
Read more about our new signing 👉 https://t.co/ZleKI5pRkL#OneFamily #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 pic.twitter.com/LCqxvUFruk
'നീലയില്‍ ആറാടുകയാണ് ചെക്കന്‍' എന്ന മലയാളം ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍ സന്ദീപ് വാര്യരെ ടീമിലെത്തിച്ച വിവരം ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തുവിട്ടത്.
31കാരനായ സന്ദീപ് വാര്യര്‍ ഇന്ത്യക്കായി ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന സന്ദീപ് വാര്യര്‍ 2018-19 വിജയ് ഹസാരെ ട്രോഫിയിലും 2019 രഞ്ജി ട്രോഫിയിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചപവെച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കായി അഞ്ച് മത്സരം കളിച്ചിട്ടുള്ള സന്ദീപ് വാര്യരെ 50 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.