Sports
ഹോസെ മൗറീന്യോയെ പുറത്താക്കി ടോട്ടന്‍ഹാം
Sports

ഹോസെ മൗറീന്യോയെ പുറത്താക്കി ടോട്ടന്‍ഹാം

Web Desk
|
19 April 2021 10:04 AM GMT

മൗറീസിയോ പൊച്ചെറ്റീനോക്ക് പകരക്കാരനായി 2019 നവംബറിനാണ് മൗറീന്യോ ടോട്ടന്‍ഹാം പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്

ടോട്ടനം ഹോട്സ്പർസ് പരിശീലക സ്ഥാനത്ത് നിന്ന് ഹോസെ മൗറീന്യോയെ പുറത്താക്കി. കറബാവോ കപ്പ് ഫൈനലില്‍ ഞായറാഴ്ച ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാണ് നടപടി. മൗറീസിയോ പൊച്ചെറ്റീനോക്ക് പകരക്കാരനായി 2019 നവംബറിനാണ് മൗറീന്യോ ടോട്ടന്‍ഹാം പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്.

ആദ്യ സീസണില്‍ ടോട്ടന്‍ഹാമിനെ പ്രീമിയര്‍ ലീഗില്‍ 14ാം സ്ഥാനത്തുനിന്ന് 6ാം സ്ഥാനത്തെത്തിച്ചു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഈ സീസണില്‍ യൂറോപ്പയിലും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഈ സീസണിന്റെ തുടക്കത്തില്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടര്‍ന്ന് ആ ഫോം തുടരാന്‍ ടീമിനായിരുന്നില്ല. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് ടോട്ടന്‍ഹാം. കഴിഞ്ഞ ദിവസം എവര്‍ട്ടണെതിരായ മത്സരം സമനിലയില്‍ കുടുങ്ങിയതോടെ ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു.

Related Tags :
Similar Posts