Sports
Sports
പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
|3 Feb 2023 1:50 AM GMT
മുബൈ സിറ്റി ഹൈദരാബാദ് എഫ്സി ടീമുകൾക്ക് പിറകിലായി 28 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
കൊല്‍ക്കൊത്ത: ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും . ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നാല് പോയിന്റാക്കി ഉയർത്തി മൂന്നാം സ്ഥാനത്ത് നിലനിൽക്കാം . മുബൈ സിറ്റി ഹൈദരാബാദ് എഫ്സി ടീമുകൾക്ക് പിറകിലായി 28 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 27 പോയിന്റുള്ള എടികെ മോഹൻ ബഗാനാണ് നാലാമതുള്ളത്. ഈസ്റ്റ് ബംഗാൾ 12 പോയിന്റുമായി 9ാംസ്ഥാനത്താണ്. അവസാന നാല് മത്സരങ്ങളും തോറ്റാണ് സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത് .
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ രണ്ട് ഗോൾ വിജയയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് നേടിയത്. ദിമിത്രിയോസ് ഡയമൻറക്കോസ് ഇരുവട്ടം നോർത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിർണായക വിജയം ലഭിച്ചത്.