കൊച്ചിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം യാഥാർഥ്യമാവുന്നു
|നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്ത് 60 ഏക്കർ ഭൂമിയിലാണ് കെസിഎയുടെ സ്പോർട്സ് ഹബ്ബ് പദ്ധതി വരുന്നത്.
കൊച്ചി: കൊച്ചിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം യാഥാർഥ്യമാവുന്നു. സ്പോർട്സ് ഹബ്ബ് പദ്ധതിക്ക് പച്ചക്കൊടി ഉയർന്നതോടെ തുടർനടപടികൾ വേഗത്തിലാക്കുകയാണ് കെസിഎ. സ്റ്റേഡിയത്തിനായി പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്ത് 60 ഏക്കർ ഭൂമിയിലാണ് കെസിഎയുടെ സ്പോർട്സ് ഹബ്ബ് പദ്ധതി വരുന്നത്. 30 ഏക്കർ ഭൂമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയവും 30 ഭൂമിയിൽ സ്പോർട്സ് സിറ്റിയും വരും. ഭൂവുടമകളുമായി ചർച്ച ചെയ്ത് ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും.
സ്പോർട്ട്സ് സിറ്റിയോട് പദ്ധതിയോടും സ്റ്റേഡിയം നിർമാണത്തോടും പ്രദേശവാസികൾക്കും അനുകൂല നിലപാടാണ്. ഇടക്കൊച്ചിയിലെ നിയമക്കുരുക്കിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കെസിഎ അത്താണിയിൽ സ്പോർട്സ് സിറ്റി ഒരുക്കുന്നത്. ഏഴ് സ്വകാര്യ വ്യക്തികളുടെയും മൂന്ന് കമ്പനികളുടെയും ഉടമസ്ഥതയിലുള്ളതാണ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ അത്താണിയിലെ ഭൂമി.