ഫലസ്തീന് വേണ്ടി പ്രാര്‍ഥിക്കുക: പിന്തുണയുമായി ഖബീബ് നുര്‍മഗദോവ്
|ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച ഖബീബ്, ഖുർആനിൽ നിന്നുള്ള വചനങ്ങളും ചേർക്കുകയുണ്ടായി.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധവുമായി യു.എഫ്.സി ചാമ്പ്യൻ ഖബീബ് നുർമഗദോവ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായാണ് താരം ഫലസ്തീന് പിന്തുണയുമായെത്തിയത്.
#prayforpalestine 🇵🇸🤲 pic.twitter.com/lWuDxpfWPv
— khabib nurmagomedov (@TeamKhabib) May 11, 2021
ഫലസ്തീന് വേണ്ടി നിലകൊള്ളാൻ നിങ്ങൾ മുസ്‍ലിമാവേണ്ടതില്ല, മനുഷ്യനായാൽ മതി എന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച ഖബീബ്, ഫലസ്തീന് വേണ്ടി പ്രാർഥിക്കണമെന്ന ഹാഷ് ടാഗും കൂടെ ചേർത്തു.
ഫലസ്തീനിലെ മസ്ജിദ് അഖ്സയില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച ഖബീബ്, ദൈവത്തില്‍ വിശ്വസിച്ചതിന്‍റെ പേരിലല്ലാതെ അവര്‍ അക്രമിക്കപ്പെടുന്നില്ല എന്ന ഖുർആനിൽ നിന്നുള്ള വചനങ്ങളും ചേർക്കുകയുണ്ടായി.
നേരത്തെയും മൂർച്ചയുള്ള രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായിരുന്നു ഖബീബ് നുർമഗദോവ്. ഇസ്‍ലാം വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ പ്രതിഷേധം വ്യാപകമായ സമയം രൂക്ഷമായ പ്രതികരണവുമായാണ് ഖബീബ് രംഗത്തെത്തിയത്.
അതിനിടെ, തുടർച്ചയായ നാലാം ദിവസവും ഫലസ്തീനിൽ ഇസ്രായേൽ അക്രമണം തുടർന്നു. തിങ്കളാഴ്ച്ച ഗാസയിൽ നടത്തിയ ആക്രമണത്തിൽ പത്ത് കുട്ടികളുൾപ്പടെ 28 പേരാണ് കൊല്ലപ്പെട്ടത്.