Sports
മെസിയും നെയ്മറുമല്ല; ഇത് കിടിലൻ എംബാപ്പെ
Sports

മെസിയും നെയ്മറുമല്ല; ഇത് കിടിലൻ എംബാപ്പെ

Web Desk
|
4 Dec 2022 6:48 PM GMT

തന്റെ വലംകാലിൽ നിന്ന പിറന്ന ആ ഷോട്ടിലൂടെ ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്തെത്തി

2018 ൽ റഷ്യൻ ലോകകപ്പിൽ ഒരു പത്തൊമ്പതു വയസുകാരൻ ലോകജേതാക്കളായ ഫ്രഞ്ച് പടയുടെ ടോപ്പ് സ്‌കോററായി. കിലിയൻ എംബാപ്പെ എന്നായിരുന്നു ആ യുവതാരത്തിന്റെ പേര്. ആ ലോകകപ്പിന് മുമ്പ് തന്നെ തന്റെ പേര് ഫുട്‌ബോൾ ലോകത്തിന് കളിക്കളത്തിലെ വേഗതയുടെയും ബുള്ളറ്റ് ഷോട്ടിലൂടെയും അവൻ പരിചയപ്പെടുത്തിയിരുന്നു. അത് ഒരിക്കല്‍ കൂടി അരക്കിട്ടിറുപ്പിക്കുകയായിരുന്നു അന്ന് എംബാപ്പെ ചെയ്തത്.

അതിനു നാല് വർഷങ്ങൾക്കിപ്പുറം ഖത്തറിലൊരു ലോകകപ്പ് വേദിയിൽ വീണ്ടും എംബാപ്പെ വിളികൾ ഉയർന്നുകേട്ട മത്സരമാണ് ഇപ്പോൾ ഫ്രാൻസ്-പോളണ്ട് പോരാട്ടം. ആദ്യപകുതിയിൽ ഒലിവർ ജിറോദിലൂടെ ഫ്രാൻസ് നേടിയ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരികെവരാൻ പോളണ്ട് കിണഞ്ഞു ശ്രമിക്കുമ്പോഴാണ് 74-ാം മിനിറ്റിൽ പോളണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഒരു കിടിലൻ ഷൂട്ട് പിറന്നത്. ഉസ്മാൻ ഡംബാലെ നൽകിയ പാസ് എംബാപ്പെയുടെ കരുത്തും കൂടെ ആവാഹിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കപ്പെട്ടു.

ഫ്രാൻസ് വേട്ട നിർത്തിയെന്ന് ആരാധകർ കരുതിയപ്പോഴാണ് അധികസമയത്തിന്റെ ആദ്യ മിനിറ്റിൽ തുറാം നൽകിയ പാസിൽ ഒരിക്കൽ കൂടി എംബാപ്പെ പോളണ്ടിനെ ഞെട്ടിച്ചത്. തന്റെ വലംകാലിൽ നിന്ന പിറന്ന ആ ഷോട്ടിലൂടെ ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്തെത്തി. അഞ്ച് ഗോളുകളാണ് എംബാപ്പെ ഇതുവരെ നേടിയത്. അഞ്ചും ഫീൽഡ് ഗോളുകളുമായിരുന്നു.

അതേസമയം ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഇന്നത്തെ മത്സരത്തിൽ ആദ്യ ഗോളടിച്ച ഒലിവിയർ ജെറൂദ് മാറി.

മത്സരത്തിനെ ആദ്യ നിമിഷം മുതൽ തുടർ ആക്രമണങ്ങൾ അഴിച്ചുവിട്ട് ഇരുടീമുകളും നയം വ്യക്തമാക്കിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കുമ്പോഴാണ് ഒലിവർ ജിറോദ് എംബാപെയുടെ അസിസ്റ്റിലൂടെ ഗോൾ വല കുലുക്കിയത്. ജിറോദിന്റെ ഇടംകാൽ ഷോട്ട് പോളണ്ടിന്റെ കീപ്പർ ഷെസനിയേയും കടന്നുപോയതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും ജിറോദ് മാറി.

ഗോൾ മടക്കാൻ രണ്ടാം പകുതിയിൽ പോളണ്ട് കിണഞ്ഞുശ്രമിച്ചെങ്കിലും 74-ാം മിനിറ്റിൽ എംബാപെയുടെ ഷോട്ട് അവരുടെ ഗോൾ പോസ്റ്റിന്റെ ഇടതുമൂല കടന്നുപോയി. അധിക സമയത്തിന്റെ ആദ്യമിനിറ്റിൽ ഒരിക്കൽ കൂടി എംബാപെ അവതരിച്ചു പോളണ്ടിന്റെ ക്വാർട്ടർ സ്വപ്നങ്ങൾക്ക് അവസാന ആണിയുമടിച്ചു.

മത്സരത്തിൻറെ അവസാന നിമിഷത്തിൽ പോളണ്ടിന് കിട്ടിയ പെനാൾട്ടി ലെവൻഡോസ്‌കി ഗോളാക്കി മാറ്റിയെങ്കിലും അപ്പോഴേക്കും അവർക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു.

ഫ്രാൻസിനായി രാജ്യാന്തര ഗോൾ നേടിയ ജിറൂദ് അവർക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 51 ഗോളുകൾ നേടിയ തിയറി ഹെന്റിയെ മറികടന്നാണ് ജിറൂദിന്റെ സുവർണ നേട്ടം. ആദ്യപകുതിയിൽ കടന്നാക്രമണത്തിലും പ്രതിരോധത്തിലും ഫ്രാൻസും പോളണ്ടും ഒപ്പത്തിനൊപ്പം നിന്നു. 13ാം മിനിറ്റിൽ ഫ്രാൻസ് താരം ചൗമെനിയുടെ ഷോട്ട് തട്ടികയറ്റി ഷെസ്‌നി വിറപ്പിക്കാൻ ശ്രമം നടത്തി.

17-ാം മിനിറ്റിൽ ക്രൈചോവിയാക്കിന്റെ പിഴവിൽ നിന്ന് പന്ത് കിട്ടിയ ഡെംബെലെയ്ക്ക് പക്ഷേ ഷെസ്നിയെ കാര്യമായി പരീക്ഷിക്കാനായതുമില്ല. 21-ാം മിനിറ്റിൽ ലഭിച്ച സ്പേസ് ഉപയോഗപ്പെടുത്തി റോബർട്ട് ലെവൻഡോവ്സ്‌കി 20 യാർഡ് അകലെ നിന്ന് അടിച്ച ഷോട്ട് പക്ഷേ പുറത്തേക്ക് പോവുകയായിരുന്നു. 29ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം വീണു കിട്ടിയെങ്കിലും ഉപയോഗപ്പെടുത്താനായില്ല. ഡെംബലെയുടെ ക്രോസ് ഒളിവർ ജിറൂദിന് കൃത്യമായി കണക്ട് ചെയ്യാനാവാത്തത് നിരാശയുണ്ടാക്കി.

Similar Posts