Sports
ms dhoni
Sports

രസം കൊല്ലിയായി മഴ; ചെന്നൈ ലഖ്‌നൗ മത്സരം ഉപേക്ഷിച്ചു

Web Desk
|
3 May 2023 2:25 PM GMT

ലഖ്‌നൗ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് മഴയെത്തിയത്

ലഖ്‌നൗ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ലഖ്‌നൗ ഇന്നിങ്‌സിനിടെ മഴപെയ്തതിനെ തുടർന്ന് നിർത്തി വച്ച കളി പുനരാരംഭിക്കാൻ കഴിയാത്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ലഖ്‌നൗ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് രസംകൊല്ലിയായി മഴയെത്തിയത്.

സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബോളിങ് നിരക്ക് മുന്നിൽ തകർന്നടിയുന്ന ലഖ്‌നൗ നിരയെയാണ് ഇന്ന് ആരാധകർ കണ്ടത്. ഒരു ഘട്ടത്തിൽ 44 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ലഖ്‌നൗവിനെ ഏഴാമനായി ഇറങ്ങിയ ആയുഷ് ബധോനിയാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ബധോനി അര്‍ധ സെഞ്ച്വറി കുറിച്ചു. ചെന്നൈക്കായി മൊഈൻ അലിയും മഹേഷ് തീക്ഷ്ണയും പതിരാനയും രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Tags :
Similar Posts