മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി ലെയ്പ്സിഗ്
|ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി - ലെയ്പ്സിഗ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ആദ്യ പകുതിയില്‍ ലെയ്പ്സിഗിനെ വിറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി നിരന്തരം മുന്നേറ്റം നടത്തി. 27ആം മിനിറ്റിൽ ലെയ്പ്സിഗിന്റെ സാവര്‍ ഷ്‍ലാഗറിന്‍റെ പ്രതിരോധ പിഴവ് മുതലെടുത്ത് റിയാദ് മഹ്‌റസി ആണ് സിറ്റിക്കായി ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ലെയ്‌പ്‌സിഗിന്‍റെ ഭാഗത്തുനിന്ന് മികച്ച ഒരു മുന്നേറ്റമുണ്ടായത്. എന്നാല്‍ അത് സിറ്റി ഗോള്‍ കീപ്പര്‍ എഡേര്‍സണ്‍ കൈപ്പിടിയിലൊതുക്കി.
രണ്ടാം പകുതിയില്‍ ലെയ്‌പ്‌സിഗ് കൂടുതല്‍ പോരാട്ടവീര്യവുമായി കളം നിറഞ്ഞു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ എഴുപതാം മിനിറ്റിൽ അവര്‍ സമനില പിടിച്ചു. കോർണറിൽ നിന്ന് ഗ്വാർഡിയോളിന്‍റെ ഹെഡറിലൂടെയാണ് ലെയ്പ്സിഗ് ഗോളടിച്ചത്. തുടര്‍ന്ന് ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ വിജയം നേടണം.
മറ്റൊരു മത്സരത്തിൽ പോർട്ടോയെ ഇന്‍റർമിലാൻ ഒരു ഗോളിന് തോൽപ്പിച്ചു. 86ആം മിനിറ്റിൽ റൊമേലു ലുക്കാക്കു ആണ് ഇന്‍റർമിലാനായി ഗോൾ നേടിയത്. മത്സരത്തിന്‍റെ 86ആം മിനിറ്റിലാണ് ഈ ഗോള്‍ പിറന്നത്. 78ആം മിനിട്ടില്‍ മധ്യനിര താരം ഒട്ടാവിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് പോര്‍ട്ടോ കളിച്ചത്.