മേരി കോം ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
|ടൂർണമെന്‍റ് ചരിത്രത്തിലെ ആറാം കിരീടമാണ് മേരി കണ്ണുവെയ്ക്കുന്നത്
മേരി കോം ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. മംഗോളിയയുടെ ലുത്സൈക്കാൻ അത്ലാന്‍റ് സെറ്റ്സെഗിനെയാണ് മേരി കോം സെമിയിൽ തോൽപ്പിച്ചത്. ടൂർണമെന്‍റ് ചരിത്രത്തിലെ ആറാം കിരീടമാണ് മേരി കണ്ണുവെയ്ക്കുന്നത്.
Top seed #MaryKom (51kg) defeated #LutsaikhanAltantsetseg of Mongolia 4-1 in the semi final of the Asian Boxing Championships and ensured at least a silver medal@tapascancer pic.twitter.com/ldwtStRdKZ
— DD News (@DDNewslive) May 27, 2021
''ഇവിടത്തെ ഈർപ്പമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വളരെയധികം സമയമെടുത്തു. ആദ്യ റൌണ്ടില്‍ ഞാന്‍ അല്‍പം മന്ദഗതിയിലായിരുന്നു. എന്നാല്‍ രണ്ടാം റൌണ്ടായപ്പോള്‍ മത്സരത്തിന്‍റെ ആവേശം ലഭിച്ചു. ഞാൻ മുന്‍പും ഇവളോട് മത്സരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ഗെയിം പ്ലാന്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല'' മേരി കോം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. രണ്ടുതവണ ലോക ചാമ്പ്യനായ കസാക്കിസ്ഥാന്‍റെ നാസിം കിസായിബേയ് ആണ് ഫൈനലില്‍ 38കാരിയായ മേരിയുടെ എതിരാളി. ''ഞാൻ നേരത്തെ നസീമിനെ നേരിട്ടിട്ടുണ്ട്, കഴിഞ്ഞ രണ്ട് ടൂർണമെന്‍റുകളിലും അവളെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇനി അടുത്ത വെല്ലുവിളി എന്താണെന്ന് നോക്കാം'' മേരി കോം കൂട്ടിച്ചേര്‍ത്തു.
54 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സാക്ഷിയും ഫൈനലില്‍ കടന്നിട്ടുണ്ട്. മുന്‍ യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ കൂടിയായ സാക്ഷി കസാഖ് ദിന സോളമാനെ 3-2നാണ് പരാജയപ്പെടുത്തിയത്.
@MangteC storms into the final of the Asian Championships. Watch the @AIBA legend as she punches her way to glory. Watch out for her timing and how she dislodges her opponent. @BFI_official @AjaySingh_SG pic.twitter.com/00KOF33C6l
— Debojo Maharshi (@debojo_m) May 27, 2021