Sports
Yassine Bounou

 Yassine Bounou

Sports

നെയ്മറിന് പിന്നാലെ മൊറോക്കോ ഗോളി ബോണോയും അൽ ഹിലാലിലേക്ക്

Web Desk
|
17 Aug 2023 6:35 PM GMT

പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന്റെ താരമായ അലക്സാണ്ടർ മിട്രോവിചും സൗദിയിലേക്ക് എത്തും.

റിയാദ്: സെവിയ്യ ക്ലബ്ബിന്റെ ഗോൾകീപ്പറായ മൊറോക്കോ താരം യാസ്സിൻ ബോണോയും സൗദി ക്ലബ്ബിലേക്ക്. പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന്റെ താരമായ അലക്സാണ്ടർ മിട്രോവിചും സൗദിയിലേക്കെത്തുമെന്നും സൂചനയുണ്ട്. നെയ്മറിനെ സ്വന്തമാക്കിയ അൽ ഹിലാലിലേക്കാണ് രണ്ട് താരങ്ങളുമെത്തുന്നത്. പ്രതിവർഷം 190 കോടി രൂപക്ക് മൂന്ന് വർഷത്തേക്കാണ് ബോണോയുടെ കരാർ.

സൗദി ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ട് വെച്ച ഓഫറിന് മുന്നിൽ 32കാരനായ യാസ്സിൻ ബോണോക്കും സമ്മതിക്കേണ്ടി വന്നു. ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സ്വന്തമാക്കാനിരിക്കെയാണ് അൽ ഹിലാൽ താരത്തെ സ്വന്തമാക്കിയത്. പ്രതിവർഷം 190 കോടി രൂപയും ആനുകൂല്യങ്ങളുമാണ് മൊറോക്കോ താരമായ യാസ്സിൻ ബോണോക്ക് ലഭിക്കുക. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്.

മൊറോക്കോയ്ക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി. കഴിഞഞ്ഞ ദിവസം സൂപ്പർ കപ്പ് ഫൈനലിൽ ബോണോ സെവിയ്യക്ക് ആയി ഇറങ്ങിയിരുന്നു. നെയ്മറിനെയും ബോണോയെയും സ്വന്തമാക്കിയ അൽ ഹിലാൽ ഇനി അടുത്തതായി മിട്രോവിചിനെയും ടീമിൽ എത്തിക്കും. 28കാരനായ മിട്രോവിച്ചുമായി കരാർ ഉടൻ ഒപ്പുവെച്ചേക്കും. സെർബിയൻ താരമായ അലക്സാണ്ടർ മിട്രോവിച് ഫുൾഹാമിന്റെ ഫോർവേഡായിരുന്നു.

Similar Posts