Sports
സോഷ്യല്‍ മീഡിയയില്‍ താരമായതൊന്നും അമ്മ അറിഞ്ഞിട്ടില്ല- നീരജ് ചോപ്ര
Sports

'സോഷ്യല്‍ മീഡിയയില്‍ താരമായതൊന്നും അമ്മ അറിഞ്ഞിട്ടില്ല'- നീരജ് ചോപ്ര

Web Desk
|
12 Aug 2024 9:52 AM GMT

'അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നാണ് സംസാരിക്കാറുള്ളത്, പുറത്ത് നടക്കുന്നതൊന്നും അവര്‍ അറിഞ്ഞിട്ടില്ല'

ഇന്ത്യയുടെ ജാവ്‌ലിൻ ഇതിഹാസം നീരജ് ചോപ്രയുടെ വെള്ളിമെഡൽ നേട്ടത്തോടെ സോഷ്യൽ മീഡിയയിലെ താരമാണിപ്പോള്‍ നീരജിന്‍റെ അമ്മ. സ്വർണ മെഡൽ നേടിയ പാക് താരം അർഷദ് നദീമും തന്റെ മകനാണ് എന്ന് പറഞ്ഞാണ് ഇരുവരുടേയും മെഡൽ നേട്ടത്തെ നീരജിന്റെ മാതാവ് വരവേറ്റത്. സോഷ്യൽ മീഡിയയിൽ താരമായതൊന്നും തന്റെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പറയുകയാണിപ്പോൾ നീരജ്. അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നാണ് സംസാരിക്കാറുള്ളതെന്നും പുറത്ത് നടക്കുന്നതൊന്നും അവര്‍ അറിഞ്ഞിട്ടില്ലെന്നും നീരജ് പ്രതികരിച്ചു.

''വിവാഹത്തിന് ശേഷം ഒരു ചെറിയ ഗ്രാമത്തിലാണ് അമ്മ താമസിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലാണ് അവർ വളർന്നത്. സമൂഹ മാധ്യമങ്ങളിൽ ഒന്നും അവരില്ല. വാർത്തകളൊന്നും അവർ ശ്രദ്ധിക്കാറില്ല. ഹൃദയത്തിന്റെ ഭാഷയിലാണ് അവർ സംസാരിക്കാറ്. മനസ്സിലുള്ളതൊക്കെ അവരിങ്ങനെ തുറന്ന് പറയാറുണ്ട്. എന്റെ കുടുംബവും എന്‍റെ രാജ്യവുമൊക്കെ എന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷ വക്കുന്നുണ്ട്. ലോകത്തെ ഓരോ അത്‌ലറ്റുകൾക്കും സമാനാനുഭവങ്ങളാണ് എന്നാണ് അവർ മനസ്സിലാക്കിയത്''- നീരജ് പറഞ്ഞു.

മെഡല്‍ നേട്ടത്തിന് ശേഷം പാക് താരത്തിന്‍റെ ഉമ്മ നീരജിനെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു. 'നീരജിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. അവൻ നദീമിന് ഒരു സഹോദരനെപ്പോലെയാണ്. ദൈവം അയാളെ ഉയരങ്ങളിലെത്തിക്കട്ടെ. ഒരുപാട് വിജയങ്ങൾ നൽകട്ടെ, ഇനിയും നിരവധി മെഡലുകൾ നേടാൻ കഴിയട്ടെ' എന്നായിരുന്നു പാക് താരത്തിന്‍റെ ഉമ്മയുടെ പ്രതികരണം. 92.97 മീറ്റർ ദൂരമെറിഞ്ഞാണ് പാരീസില്‍ അര്‍ഷദ് സ്വര്‍ണമണിഞ്ഞത്. ടോക്കിയോയിലെ സ്വർണമെഡൽ ജേതാവായ നീരജിന്റെ പോരാട്ടം 89.45 മീറ്ററിലാണ് അവസാനിച്ചത്.

Similar Posts