ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയ ലക്ഷ്യം
|ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഗ്ലെൻ മാക്സ്വേല്ലിന്റെയും, ഫാഫ് ഡ്യൂപ്ലിസിസിന്റെയും മികവിലാണ് മുംബൈ ഇന്ത്യൻസ് മികച്ച സ്കോറിലെത്തിയത്
വാംഖഡെ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 200റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഗ്ലെൻ മാക്സ്വേല്ലിന്റെയും, ഫാഫ് ഡ്യൂപ്ലിസിസിന്റെയും മികവിലാണ് മികച്ച സ്കോറിലെത്തിയത്. മാക്സ്വെൽ 33 പന്തിൽ 68ഉം, ഡുപ്ലെസി 41 പന്തിൽ 65റൺസുമെടത്തു. മുംബൈക്കായി ജെസൺ ബെഹേന്ദ്രോഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും ഗ്ലെൻ മാക്സ്വെൽ , ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ ഇന്നിംഗ്സ് ആർസിബിയെ 199 റൺസ് എന്ന മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ കോഹ്ലിയെ ബെഹ്രൻഡോർഫ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ അനുജും പുറത്തായി. കാമറൂൺ ഗ്രീനിന് ക്യാച്ച്. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ആർസിബി. പിന്നീട് ഫാഫ്- മാക്സി സഖ്യം തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
ഇരുവരും മൂന്നാം വിക്കറ്റില്‍ 120 റൺസ് കൂട്ടിചേർത്തു. 13-ാം ഓവറിൽ മാക്സ്വെല്ലിനെ ബെഹ്രൻഡോർഫ് പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അടുത്തടുത്ത ഓവറുകളിൽ മഹിപാൽ ലോംറോർ (1), ഫാഫ് എന്നിവരും മടങ്ങി. പിന്നീട് ക്രീസിലെത്തിയ കാർത്തികാണ് സ്കോർ 199 ലെത്തിച്ചത്. കേദാർ ജാദവ് (12), വാനിന്ദു ഹസരങ്ക (12) എന്നിവര്‍ പുറത്താവാതെ നിന്നു. കാമറൂൺ ഗ്രീൻ, ക്രിസ് ജോർദാൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.