പ്രീമിയർ ലീഗിൽ വിജയവുമായി ആഴ്സനൽ
|ഇന്ന് വിജയിച്ചതോടെ ആഴ്സനലിന് പോയിന്റ് ടേബിളിൽ സിറ്റിയുമായുളള വ്യത്യാസം ഒരു പോയിന്റായി കുറക്കാൻ കഴിഞു
പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെതിരെ വിജയവുമായി ആഴ്സനൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സനൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ തകർത്തത്. മാർട്ടിൻ ഒഡെഗാർഡ് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ വക ഓൺ ഗോളായിരുന്നു.
Arsenal keep their title hopes alive after winning an absorbing encounter#NEWARS pic.twitter.com/vUkUKWVDoI
— Premier League (@premierleague) May 7, 2023
പതിനാലാം മിനുട്ടിൽ മാർട്ടിൻ ഒഡെഗാർഡാണ് ആഴ്സനലിൻ്റെ ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് മുന്നേ ലീഡ് രണ്ടാക്കി മാറ്റുവാൻ ഒഡെഗാർഡിനു സുവർണ്ണാവസരം ലഭിച്ചെങ്കിലും താരത്തതിനു പിഴച്ചു, ന്യൂകാസ്റ്റിലിന്റെ ഗോൾ കീപ്പർ നിക്ക് പോപ്പ് കാലുക്കൊണ്ട് ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയതു മുതൽ ആഴ്സനൽ ഗോൾ മുഖത്തേക്ക് ന്യൂകാസ്റ്റിൽ ആക്രമണം കടുപ്പിച്ചു കൊണ്ടേയിരുന്നു. രണ്ടാം പകുതിയിലെ ആദ്യ അഞ്ച് മിനുറ്റിൽ രണ്ട് ഗോളുകളിൽ നിന്ന് ആഴ്സനൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ന്യൂകാസ്റ്റിൽ ആക്രമണം തുടർന്നെങ്കിലും ഗണ്ണേഴ്സിന്റെ പ്രത്യാക്രമണത്തിൽ ഓൺ ഗോൾ വഴങ്ങിയത് മത്സരത്തിലേക്ക് തിരിച്ച് വരാൻ പിന്നീട് ടീമിന് തിരിച്ചടിയായി. എഴുപത്തിയൊന്നാം മിനുറ്റിൽ ആഴ്സനൽ നടത്തിയ പ്രത്യാക്രമണത്തിനൊടുവിൽ മാർട്ടിനെല്ലിയുടെ ഷോട്ട് തടഞ പ്രതിരോധ നിരക്കാരൻ ഫാബിയൻ ഷാറിന് പിഴച്ചു. രണ്ടു ഗോൾ ലീഡ് നേടിയതോടെ മത്സരത്തിൽ വിജയമുറപ്പിക്കാൻ ആഴ്സനലിനായി.
Not over yet 🏆 pic.twitter.com/tNZKdkmkES
— Premier League (@premierleague) May 7, 2023
ഇന്ന് വിജയിച്ചതോടെ ആഴ്സനലിന് പോയിന്റ് ടേബിളിൽ സിറ്റിയുമായുളള വ്യത്യാസം ഒരു പോയിന്റായി കുറക്കാൻ കഴിഞു. 34- മത്സരങ്ങളിൽ നിന്ന് 82- പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 81- പോയിന്റുമായി രണ്ടാമതുളള ആഴ്സനൽ എന്നാൽ സിറ്റിയേക്കാൾ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.