Sports
ഇംഗ്ലണ്ടിനെ രക്ഷിച്ചത് പിക്ഫോര്‍ഡിന്‍റെ വാട്ടര്‍ ബോട്ടില്‍! കാരണമിതാണ്
Sports

ഇംഗ്ലണ്ടിനെ രക്ഷിച്ചത് പിക്ഫോര്‍ഡിന്‍റെ വാട്ടര്‍ ബോട്ടില്‍! കാരണമിതാണ്

Web Desk
|
7 July 2024 11:50 AM GMT

ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലന്‍റ് ക്വാര്‍ട്ടര്‍ പോരിന് ശേഷം ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്‍റെ വാട്ടര്‍ ബോട്ടില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്

‍ ഇന്നലെ നടന്ന യൂറോ ക്വാർട്ടർ പോരിൽ സ്വിറ്റ്‌സർലന്റിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടിൽ ഗോളി ജോർദാൻ പിക്‌ഫോർഡാണ് ഇംഗ്ലീഷ് സംഘത്തിന്റെ രക്ഷകനായത്. സ്വിറ്റ്‌സർലന്റിനായി ആദ്യ കിക്കെടുത്ത അകാൻജിയുടെ ഷോട്ട് പിക്‌ഫോർഡ് തട്ടിയകറ്റിയത് കളിയില്‍ ഏറെ നിർണായകമായി. കളിക്ക് ശേഷം പിക്‌ഫോർഡിന്റെ വാട്ടർ ബോട്ടിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ഷൂട്ടൗട്ടും വാട്ടർ ബോട്ടിലും തമ്മിലെന്താണ് ബന്ധം? ബന്ധമുണ്ട്. പിക്‌ഫോർഡ് തന്റെ വാട്ടർ ബോട്ടിലിൽ പെനാൽട്ടി എടുക്കാനെത്തുന്ന സ്വിസ് താരങ്ങളുടെ പേരുകൾ കുറിച്ച് വച്ചിരുന്നു. അവരെങ്ങോട്ടാണ് അടിക്കുക എന്നും എങ്ങോട്ടാണ് ചാടേണ്ടത് എന്നുമൊക്കെ വാട്ടർ ബോട്ടിലിൽ കൃത്യമായി കുറിച്ച് വച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍റിന്‍റെ മുന്‍ മത്സരങ്ങള്‍ കണ്ടാണ് കളിക്കാരെ കുറിച്ച് പിക്ഫോര്‍ഡ് പഠിച്ചത്.

അകാൻജിയുടെ ഷോട്ടിൽ ഇടത്തേക്ക് ചാടായാനായിരുന്നു വാട്ടര്‍ ബോട്ടിലിലെ കുറിപ്പിലുണ്ടായിരുന്നത്. പിക്‌ഫോർഡ് അത് പ്രകാരം തന്നെ ചെയ്തു. ഒടുവിൽ ഇംഗ്ലണ്ടിന് സെമി ടിക്കറ്റ്. ഇതുവരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളിലെ ഷൂട്ടൗട്ടുകളില്‍ താന്‍ നേരിട്ട 14 പെനാല്‍ട്ടികളില്‍ നാലും പിക്ഫോര്‍ഡ് സേവ് ചെയ്തിട്ടുണ്ട്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റുകളില്‍ ബുകായോ സാകയിലൂടെയാണ് ഇംഗ്ലണ്ട് കളിയിലേക്ക് മടങ്ങിയെത്തിയത്. മുഴുവന്‍ സമയത്തും അധിക സമയത്തും കളി സമനിലയിലായതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിന് വഴിമാറുകയായിരുന്നു.

Similar Posts