Sports
കറാച്ചിയില്‍ അഫ്ഗാനെ തരിപ്പണമാക്കി പ്രോട്ടീസ്; 107 റണ്‍സിന്‍റെ കൂറ്റന്‍ ജയം
Sports

കറാച്ചിയില്‍ അഫ്ഗാനെ തരിപ്പണമാക്കി പ്രോട്ടീസ്; 107 റണ്‍സിന്‍റെ കൂറ്റന്‍ ജയം

Web Desk
|
21 Feb 2025 4:49 PM GMT

റിക്കിള്‍ട്ടണ് സെഞ്ച്വറി

കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം. 107 റണ്ണിനാണ് പ്രോട്ടീസ് അഫ്ഗാനെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ 208 റൺസിന് കൂടാരം കയറി.

90 റൺസെടുത്ത റഹ്‌മത്ത് ഷാ മാത്രമാണ് അഫ്ഗാൻ നിരയിൽ പൊരുതിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലുങ്കി എങ്കിടിയും വിയാൻ മൾഡറും ചേർന്നാണ് അഫ്ഗാൻ നിരയുടെ നടുവൊടിച്ചത്.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടീസിനായി ഓപ്പണർ റിക്കിൾട്ടൺ സെഞ്ച്വറി കുറിച്ചിരുന്നു. ക്യാപ്റ്റൻ ബാവുമയും വാൻഡർ ഡസനും എയ്ഡൻ മാർക്രവും അർധ സെഞ്ച്വറി കുറിച്ചതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ 300 കടന്നു.

Similar Posts