Sports
ഖത്തര്‍ ആരാധകരെ വിലയ്‌ക്കെടുത്തിട്ടില്ല; മീഡിയവണിനെ ഉദ്ധരിച്ച് ബി.ബി.സി
Sports

''ഖത്തര്‍ ആരാധകരെ വിലയ്‌ക്കെടുത്തിട്ടില്ല''; മീഡിയവണിനെ ഉദ്ധരിച്ച് ബി.ബി.സി

Web Desk
|
17 Nov 2022 2:50 PM GMT

യൂറോപ്യൻ മാധ്യമങ്ങളുടെ ആരോപണത്തിനെതിരെ ലോകകപ്പ് സി.ഇ.ഒ നാസർ അൽഖാതർ മീഡിയവണിന് നൽകിയ അഭിമുഖം വാർത്തയാക്കി ബി.ബി.സി.

ഖത്തര്‍ ലോകകപ്പിനായി ആരാധകരെ വിലയ്ക്കെടുക്കുന്നുവെന്ന യൂറോപ്യന്‍ മാധ്യമങ്ങളുടെ ആരോപണത്തിനെതിരെ ലോകകപ്പ് സി.ഇ.ഒ നാസർ അൽഖാതർ മീഡിയവണിന് നല്‍കിയ അഭിമുഖം വാര്‍ത്തയാക്കി ബി.ബി.സി. ലോകകപ്പിന്‍റെ അവസാനവട്ട ഒരുക്കങ്ങളെ കുറിച്ച് മീഡിയവണിനോട് സംസാരിക്കുമ്പോഴായിരുന്നു ലോകകപ്പ് സി.ഇ.ഒയുടെ പ്രതികരണം. ഈ പ്രതികരണമാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി മീഡിയവണിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

മലയാളികൾ അടക്കമുള്ള ഫുട്‌ബോൾ ആരാധകർക്കെതിരെ യൂറോപ്യൻ മാധ്യമങ്ങൾ നടത്തുന്ന ആക്ഷേപങ്ങൾക്കെതിരെയായിരുന്നു നാസർ അൽഖാതറിന്‍റെ പ്രതികരണം. മീഡിയവൺ ഖത്തർ പ്രധിനിധി ഫൈസൽ ഹംസ നടത്തിയ അഭിമുഖത്തിനിടെയായിരുന്നു നാസർ അൽ ഖാതറിന്‍റെ വെളിപ്പെടുത്തല്‍.

വ്യാജ ആരാധകര്‍ എന്ന ആരോപണത്തെ നിഷേധിക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു ബി.ബി.സി വാര്‍ത്തയ്ക്കകത്ത് മീഡിയവണിനോട് ലോകകപ്പ് സി.ഇ.ഒ പ്രതികരിച്ചതിനെ റിപ്പോര്‍ട്ട് ചെയ്തതത്.

ബി.ബി.സി ഉദ്ധരിച്ച മീഡിയവണ്‍ പ്രതിനിധി ഫൈസൽ ഹംസയുടെ ചോദ്യവും അതിന് നാസർ അൽ ഖാതര്‍ നല്‍കിയ പ്രതികരണവും.

  • ഖത്തറിനെതിരെ യൂറോപ്യൻ മാധ്യമങ്ങൾ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു. ഒടുവിൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരെ വിലക്കെടുത്തെന്നാണ് ആക്ഷേപം. ഇന്ത്യയിൽ ധാരാളം ഫുട്‌ബോൾ ആരാധകരുണ്ട് എന്ന് ലോകം മുഴുവൻ അറിയുന്നതാണ് ?

''ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കും ആരാണെന്നും എന്തുകൊണ്ടാണെന്നും ഞങ്ങൾ അന്വേഷിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഞങ്ങളെ ആക്രമിക്കുകയാണ്.ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുക എന്നതാണ്.

പക്ഷെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്. കേരളത്തിൽ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. എല്ലാവരും കരുതുന്നത് ക്രിക്കറ്റാണ് നമ്പർ വൺ കായിക വിനോദമെന്നാണ്. പക്ഷെ ഫുട്‌ബോളിനാണ് അവിടെ ഒന്നാം സ്ഥാനം. കേരളത്തിൽ നിന്നുള്ള ധാരാളം ഫുട്‌ബോൾ ആരാധകർ ഖത്തറിലുണ്ട്. അവർ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവർ യഥാർഥ ആരാധകരാണ്. അവർ പ്രൊഫഷണലായി ടൂർണമെന്റുകൾ നടത്തുന്നു. അവർ എല്ലാ ആഴ്ചകളിലും പരിപാടികൾ നടത്തുന്നു. അവരെ വിലക്ക് എടുക്കേണ്ടതില്ല, അവർ എല്ലാ മത്സരങ്ങളും കാണാൻ ഗാലറിയിലെത്തുന്നുണ്ട്.അറബ് കപ്പിൽ വരെ ധാരാളം ഇന്ത്യക്കാർ ഗാലയിലുണ്ടായിരുന്നു.

ഞങ്ങളെ ചില മാധ്യമങ്ങൾ വിമർശിക്കുന്നു. പക്ഷെ ഇവിടെ ജീവിക്കുന്നവർ ഈ നാടിന് വേണ്ടി സേവനം ചെയ്യുന്നവരാണ്. അവരെ വിലക്കെടുത്തു എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ആരാധകരോട് പറയാനുള്ള ഇത് നിങ്ങളുടെയെല്ലാം ലോകകപ്പാണ് എന്നാണ്.''

ഇതിനിടെ ഫ്രാൻസ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹ്യൂഗോ യോറിസിന്‍റെ പ്രസ്താവനയും ഫുട്‌ബോൾ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. ഖത്തറിനെതിരെ പ്രസ്താവനകൾ നടത്താൻ തങ്ങൾക്ക് മേൽ വലിയ സമ്മർദമുണ്ടെന്നായിരുന്നു ഹ്യൂഗോ യോറിസിന്‍റെ പ്രതികരണം.

''ആതിഥേയ രാജ്യത്തിനെതിരെ പ്രസ്താവനകൾ നടത്താൻ ഞങ്ങൾക്ക് മേൽ വലിയ സമ്മർദമുണ്ട്. ഇതൊക്കെ നിങ്ങൾക്ക് പത്ത് വര്‍ഷം മുമ്പ് ആവാമായിരുന്നു. ഇതിപ്പോൾ ഏറെ വൈകിയിരിക്കുന്നു. നാല് വർഷത്തിലൊരിക്കലാണ് ലോകകപ്പ് എത്താറുള്ളത്. കളിക്കാർക്ക് ഇത് വലിയൊരവസരമാണ്. അവർ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.. ബാക്കിയുള്ള വിവാദങ്ങളൊക്കെ രാഷ്ട്രീയ പ്രേരിതമാണ്'' - യോറിസ് പറഞ്ഞു.

മീഡിയവൺ ഖത്തർ പ്രധിനിധി ഫൈസൽ ഹംസ ലോകകപ്പ് സി.ഇ.ഒ നാസർ അൽഖാതറുമയി നടത്തിയ അഭിമുഖത്തിന്‍റെ പൂർണ രൂപം വായിക്കാം...

പന്ത്രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ഖത്തർ ലോകകപ്പിന് ആതിഥ്യം വഹിക്കുകയാണ്. ഈ നിമിഷം എന്ത് തോന്നുന്നു ?

പലതരം വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുകയാണ്. ആവേശത്തിലാണ്, ഞങ്ങൾ തയ്യാറാണ്.കഴിഞ്ഞ 13 വർഷമായി ഞാൻ ഇതിനായി പ്രവർത്തിക്കുകയാണ്. അത് അവസാനിക്കാൻ പോകുന്നതിൽ വ്യക്തിപരമായി വിഷമമുണ്ട്. എന്തായാലും ലോകത്തിന് പശ്ചിമേഷ്യയെ പരിചയപ്പെടുത്താനും ആരാധകരെ സ്വീകരിക്കാനും ഞങ്ങൾ സജ്ജരാണ്.

ഖത്തറിനെതിരെ യൂറോപ്യൻ മാധ്യമങ്ങൾ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു. ഒടുവിൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരെ വിലക്കെടുത്തെന്നാണ് ആക്ഷേപം. ഇന്ത്യയിൽ ധാരാളം ഫുട്‌ബോൾ ആരാധകരുണ്ട് എന്ന് ലോകം മുഴുവൻ അറിയുന്നതാണ് ?

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കും ആരാണെന്നും എന്തുകൊണ്ടാണെന്നും ഞങ്ങൾ അന്വേഷിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഞങ്ങളെ ആക്രമിക്കുകയാണ്.ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുക എന്നതാണ്. പക്ഷെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്. കേരളത്തിൽ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. എല്ലാവരും കരുതുന്നത് ക്രിക്കറ്റാണ് നമ്പർ വൺ കായിക വിനോദമെന്നാണ്. പക്ഷെ ഫുട്‌ബോളിനാണ് അവിടെ ഒന്നാം സ്ഥാനം. കേരളത്തിൽ നിന്നുള്ള ധാരാളം ഫുട്‌ബോൾ ആരാധകർ ഖത്തറിലുണ്ട്. അവർ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവർ യഥാർഥ ആരാധകരാണ്.അവർ പ്രൊഫഷണലായി ടൂർണമെന്റുകൾ നടത്തുന്നു. അവർ എല്ലാ ആഴ്ചകളിലും പരിപാടികൾ നടത്തുന്നു. അവരെ വിലക്ക് എടുക്കേണ്ടതില്ല, അവർ എല്ലാ മത്സരങ്ങളും കാണാൻ ഗാലറിയിലെത്തുന്നുണ്ട്.അറബ് കപ്പിൽ വരെ ധാരാളം ഇന്ത്യക്കാർ ഗാലയിലുണ്ടായിരുന്നു. ഞങ്ങളെ ചില മാധ്യമങ്ങൾ വിമർശിക്കുന്നു. പക്ഷെ ഇവിടെ ജീവിക്കുന്നവർ ഈ നാടിന് വേണ്ടി സേവനം ചെയ്യുന്നവരാണ്. അവരെ വിലക്കെടുത്തു എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ആരാധകരോട് പറയാനുള്ള ഇത് നിങ്ങളുടെയെല്ലാം ലോകകപ്പാണ് എന്നാണ്.

അറബ് ലോകത്തോടുള്ള അസഹിഷ്ണുതയാണോ ഈ ആരോപണങ്ങൾക്ക് പിന്നിൽ ?

ഉത്തരം പറയുക പ്രയാസമാണ്. ചിലകാര്യങ്ങളിൽ ഒരു തീർപ്പിലെത്തുകയും പ്രയാസമാണ്. തത്ക്കാലം ഇക്കാര്യത്തെ കുറിച്ച് ഞാൻ പറയുന്നില്ല.

ഇന്ത്യക്കാർ വളരെയധികം ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ടല്ലോ ?

ഇന്ത്യക്കാരുടെ അവിശ്വസനീയമായ സാന്നിധ്യമാകും ഈ ലോകകപ്പിൽ ഉണ്ടാവുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ വരാനിരിക്കുകയാണ്. അവരെയെല്ലാം സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണ്.

ഇന്ത്യക്കാർ വളരെയധികം ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ടല്ലോ ?

ഇന്ത്യക്കാരുടെ അവിശ്വസനീയമായ സാന്നിധ്യമാകും ഈ ലോകകപ്പിൽ ഉണ്ടാവുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ വരാനിരിക്കുകയാണ്. അവരെയെല്ലാം സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണ്.

ലോകകപ്പ് ഖത്തറിന്റെ സമ്പദ്ഘടനയിൽ എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത് ?

ഖത്തറിന്റെ സമ്പദ്ഘടനയിൽ 12 വർഷമായി ലോകകപ്പ് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. 17 ബില്യൺ ഡോളർ ലോകകപ്പ് നടക്കുമ്പോൾ സമ്പദ്ഘടനയ്ക്ക് ലഭിക്കും. ലോകകപ്പിന് ശേഷം ടൂറിസം മേഖലയിൽ ഉണർവുണ്ടാകും. അതും ഖത്തറിന് ഗുണം ചെയ്യും.

Similar Posts