Sports
തിരിച്ചുവരും : രഹാനയെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്
Sports

'തിരിച്ചുവരും' : രഹാനയെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

Web Desk
|
30 Nov 2021 9:27 AM GMT

പ്രതിഭാശാലിയായ കളിക്കാരനാണ് രഹാനയെന്നും ഇതിന് മുമ്പ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും ദ്രാവിഡ് പറഞ്ഞു

മോശം ഫോം തുടരുന്ന ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനയെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. പ്രതിഭാശാലിയായ കളിക്കാരനാണ് രഹാനയെന്നും . ഇതിന് മുമ്പ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും ദ്രാവിഡ് പറഞ്ഞു. രണ്ട് വർഷമായി മോശം പ്രകടനം തുടരുന്ന രഹാനെ അവസാന 29 ഇന്നിംഗ്‌സുകളിൽ വെറും 683 റൺസാണ് നേടിയത്.

ഇതില്‍ രണ്ട് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും മാത്രമെങ്കില്‍ ബാറ്റിംഗ് ശരാശരി 24.4. കാണ്‍പൂരില്‍ രണ്ടിന്നിംഗ്‌സിലും പരാജയപ്പെട്ട രഹാനെ അടുത്ത മത്സരത്തിൽ വിരാട് കോലി തിരിച്ചെത്തുമ്പോൾ ടീമിലുണ്ടാകുമോയെന്ന് സംശയമുണ്ടായിരുന്നു. അതിനിടെയിലാണ് രഹാനയെ പിന്തുണച്ച് ദ്രാവിഡ് രംഗത്ത് എത്തുന്നത്.

രഹാനെയുടെ നിലവിലെ ഫോം ആലോചിച്ച് ആരും ആശങ്കപ്പെടേണ്ട. തീര്‍ച്ചയായും അവനും നിങ്ങളും കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പ്രതിഭാശാലിയായ താരമാണവന്‍. ഇതിന് മുമ്പ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഭയും അനുഭവസമ്പത്തുമുള്ള രഹാനെയ്ക്ക് ഒരു ഇന്നിങ്സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കും. അത് അവനും ഞങ്ങള്‍ക്കുമറിയാം'- ദ്രാവിഡ് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെയുള്ള കാണ്‍പൂര്‍ ടെസറ്റില്‍ 35 ഉം 4ഉം റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. അതേസമയം ചേതേശ്വർ പൂജാരയുടേയും നില പരുങ്ങലിലാണ്. ശ്രേയസ് അയ്യര്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ആര് ടീമിലെത്തുമെന്ന് ഉറപ്പില്ല. യുവതാരങ്ങൾ വിളികാത്ത് പുറത്തിരിക്കുമ്പോൾ രഹാനെയുടെയും പൂജാരയുടെയും ഭാവി തുലാസിലാണ്.

Similar Posts