Sports
latest news, malayalam news, Rashid Khan, Rinku singh,റിങ്കു സിങ്,റാഷിദ് ഖാന്‍

വിജയാഘോഷത്തില്‍ റിങ്കു സിങ്

Sports

''അവിശ്വസനീയമായ ബാറ്റിങ്''; റിങ്കുവിനെ അഭിനന്ദിച്ച് റാഷിദ് ഖാന്‍

Web Desk
|
10 April 2023 9:28 AM GMT

''റിങ്കു അവിശ്വസനീയമാംവിധത്തിലാണ് ഇന്നലെ ഷോട്ടുകൾ കളിച്ചത്, കളിച്ച രീതിയും മത്സരം വിജയകരമായി ഫിനിഷ് ചെയ്തതിന്‍റെ ക്രെഡിറ്റും എല്ലാം റിങ്കുവിന് മാത്രം അവകാശപ്പെട്ടതാണ്...''

കൈവിട്ടുപോയ കളി അവിശ്വസനീയമാം വിധത്തില്‍ തിരിച്ചുപിടിച്ച കൊല്‍ക്കത്ത താരം റിങ്കു സിങ്ങിനെ അഭിനന്ദിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍. കഴിഞ്ഞ ദിവസം താനുള്‍പ്പെടെയുള്ളവര്‍ സാക്ഷിയായത് അത്ഭുതമായ കാഴ്ചക്കായിരുന്നെന്നും റിങ്കുവിന്‍റെ ഷോട്ടുകളൊക്കെ തന്നെ അവിശ്വസനീയമാം വിധത്തിലായിരുന്നെന്നും റാഷിദ് ഖാന്‍ പറഞ്ഞു.

അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ചാണ് റിങ്കു സിങ് കൊല്‍ക്കത്തെയ വിജയിപ്പിച്ചത്. ഒരോവറില്‍ ജയിക്കാന്‍ 28 റണ്‍‌സാണ് കൊല്‍ക്കത്ത് വേണ്ടിയിരുന്നത്. ആദ്യത്തെ പന്ത് നേരിട്ട ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കു സിങിന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നു. പിന്നീട് കണ്ടത് ബീസ്റ്റ് മോഡില്‍ ബാറ്റുവീശുന്ന റിങ്കു സിങ്ങിനെയാണ്. ശേഷം റിങ്കു നേരിട്ട അഞ്ചു പന്തുകളും ബൌണ്ടറിക്ക് മുകളിലൂടെ ഗ്യാലറിയില്‍ ചെന്നാണ് നിന്നത്. മത്സരത്തില്‍ നേരിയ സാധ്യത പോലുമില്ലാതിരുന്ന കൊല്‍ക്ക അങ്ങനെ അവിശ്വസനീയമാം വിധത്തില്‍ കളി തിരിച്ചുപിടിച്ചു.

മിന്നല്‍പ്രകടനം കൊണ്ട് ശ്രദ്ധേയനായ റിങ്കു സിങ് തന്നെയാണ് കഴിഞ്ഞ കുറേ മണിക്കൂറുകളിലായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളില്‍ മുഴുവന്‍. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്‍റെ കയ്യില്‍ നിന്ന് അവസാന ഓവറില്‍ റിങ്കു സിങ് വിജയം തട്ടിപ്പറിച്ചെടുത്തത്. ഗുജറാത്ത് ബോളര്‍ യാഷ് ദയാലിന്‍റെ ഓവറിലാണ് റിങ്കു കൊല്‍ക്കത്തയെ ആവേശ ജയത്തിലെത്തിച്ചത്.

''റിങ്കു അവിശ്വസനീയമാംവിധത്തിലാണ് ഇന്നലെ ഷോട്ടുകൾ കളിച്ചത്, കളിച്ച രീതിയും മത്സരം വിജയകരമായി ഫിനിഷ് ചെയ്തതിന്‍റെ ക്രെഡിറ്റും എല്ലാം റിങ്കുവിന് മാത്രം അവകാശപ്പെട്ടതാണ്...''. ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍ പറഞ്ഞു.

അതേസമയം ഈ അപ്രതീക്ഷിത തോൽവി ഗുജറാത്തിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ബാധിക്കില്ല എന്നായിരുന്നു റാഷിദ് ഖാന്‍റെ മറുപടി. ''ഇല്ല, ഈ തോല്‍വി ഒരിക്കലും ഞങ്ങളെ ബാധിക്കില്ല. തലയുയര്‍ത്തി പുഞ്ചിരിച്ചുകൊണ്ട് തന്നെ വരും മത്സരങ്ങളെ നേരിടും... ഈ തോല്‍വി ഒരു താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും എനിക്ക് പുതിയ പാഠമാണ്, ഞങ്ങൾ കൂടുതൽ ശക്തരായി തിരിച്ചുവരും''. റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts