Sports
rohit sharma
Sports

രോഹിത് ശര്‍മയെ തേടി വമ്പന്‍ റെക്കോര്‍ഡ്; ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരം

Web Desk
|
11 March 2023 7:25 AM GMT

ഒന്നാമിന്നിങ്സില്‍ 35 റൺസെടുത്ത രോഹിത് ശർമ ലബൂഷൈന് ക്യാച്ച് നൽകി മടങ്ങി

അഹ്മദാബാദ്: അഹ്മദാബാദ് ടെസ്റ്റിൽ ഓസീസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇന്ത്യ. അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെ മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 147 റൺസെടുത്തിട്ടുണ്ട്.

അഹ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ നായകൻ രോഹിത് ശർമയെ തേടി ഒരു വമ്പൻ റെക്കോർഡെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 17,000 റൺസെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററാണ് രോഹിത് ശർമ. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങളിൽ രോഹിത് വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ് റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്. ഒന്നാമിന്നിങ്സില്‍ 35 റൺസെടുത്ത രോഹിത് ശർമ ലബൂഷൈന് ക്യാച്ച് നൽകി മടങ്ങി.

അഹ്മദാബാദ് ടെസ്റ്റ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ മികച്ച നിലയിലാണ്. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലും 32 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍.

മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. 20 ാം ഓവറിലാണ് നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ മടങ്ങിയതിന് ശേഷം പുജാരയെ കൂട്ട് പിടിച്ച് സ്കോര്‍ ബോര്‍ഡ് ഉയര്‍‌ത്തിയ ഗില്‍ 90 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 73 റണ്‍സുമായി പുറത്താകാതെ ഗില്‍ ക്രീസിലുണ്ട്.

Similar Posts