ഫലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യര്‍ഥിച്ച് സലാഹ്
|വേദനാജനകം എന്ന കുറിപ്പോടെ അൽ അഖ്സ പള്ളിയുടെ ചിത്രം പങ്കുവെക്കുകയുണ്ടായി ലിവർപൂളിന്‍റെ സാദിയോ മാനെ.
ഫലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യർഥിച്ച് ഫുട്ബോൾ താരം മുഹമ്മദ് സലാഹ്. ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമം അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസനോടുൾപ്പടെയാണ് ലിവർപൂൾ താരം സഹായം തേടിയത്.
I'm calling on all the world leaders including on the Prime Minister of the country that has been my home for the past 4 years to do everything in their power to make sure the violence and killing of innocent people stops immediately. Enough is enough. @BorisJohnson
— Mohamed Salah (@MoSalah) May 11, 2021
ആയിടത്തോളം മതിയായിരക്കുന്നു. ഇനിയും നിരപരാധികൾ കൊല്ലപ്പെടുന്നതും അക്രമിക്കപ്പെടുന്നതും അവസാനിപ്പിക്കണം. കഴിഞ്ഞ നാലു വർഷമായി ഞാൻ താമസിക്കുന്ന എന്റെ രണ്ടാം വീടായ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി ബോറിസ് ജോൺസനോടും മറ്റ് ലോക നേതാക്കളോടും ഞാൻ സഹായത്തിനായി അഭ്യർഥിക്കുന്നു. തങ്ങളുടെ അധികാരമുപയോഗിച്ച് അക്രമം അവസാനിപ്പിക്കൂ എന്നാണ് സലാഹ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചത്.
Heartbreaking. pic.twitter.com/kKOq2UkiMd
— Sadio Mané (@SMane_Officiel) May 11, 2021
ഫലസ്തീന് വേണ്ടി നേരത്തെ നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. വേദനാജനകം എന്ന കുറിപ്പോടെ അൽ അഖ്സ പള്ളിയുടെ ചിത്രം പങ്കുവെക്കുകയുണ്ടായി ലിവർപൂൾ താരം സാദിയോ മാനെ. തുർക്കിഷ് ലീഗ് മത്സരത്തിന് മുമ്പ് മെസ്യൂട് ഓസിൽ ഉൾപ്പടെയുള്ള ഫെനർബഷെ താരങ്ങൾ ഫലസ്തീന് പിന്തുണയർപ്പിച്ചുള്ള ടീഷർട്ട് ധരിച്ചാണ് ഗ്രൗണ്ടിൽ ഇറങ്ങിയത്.