കോലിക്കും അനുഷ്കയ്ക്കും പിന്നാലെ കോവിഡ് പ്രതിരോധത്തിന് പണം സമാഹരിക്കാൻ ക്യാമ്പയിനുമായി സാനിയ മിർസ
|നമ്മുടെ രാജ്യത്തിന് ഇപ്പോൾ നമ്മളുടെ സഹായം ആവശ്യമുണ്ട്.
രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായിരിക്കെ കോവിഡ് പ്രതിരോധത്തിന് ഫണ്ട് സമാഹരിക്കാൻ ഓൺലൈൻ ക്യാമ്പയിനുമായി ടെന്നീസ് താരം സാനിയ മിർസ.
പ്രമുഖ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ 'Ketto' വഴിയാണ് സാനിയയുടെ ക്യാമ്പയിൻ നടക്കുന്നത്. ട്വിറ്ററിലൂടെ താരം ഓൺലൈൻ ക്യാമ്പയിനിന്റെ വിവരം അറിയിച്ചത്. നമ്മുടെ രാജ്യത്തിന് ഇപ്പോൾ നമ്മളുടെ സഹായം ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കഴിവിന്റെ പരമാവധി സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.-സാനിയ പറഞ്ഞു, ഹേംകുന്ത് ഫൗണ്ടേഷനിലൂടെയാണ് സാനിയ ഓൺലൈൻ ക്യാമ്പയിനിലൂടെ സമാഹരിക്കുന്ന തുക ചെലവഴിക്കുക.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാര്യ അനുഷ്കയും ഇതുപോലെ ഓൺലൈൻ ക്യാമ്പയിനുമായി രംഗത്ത് വന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ 3.6 കോടി രൂപയാണ് അവർ സമാഹരിച്ചത്. ഏഴുകോടിയാണ് അവർ ലക്ഷ്യം വച്ചിരിക്കുന്നത്. കൂടാതെ രണ്ടുകോടി രൂപ ഇരുവരും കോവിഡ് പ്രതിരോധത്തിന് സംഭാവന ചെയ്തിരുന്നു.
Our country needs our help and we can do our bit by contributing as much as possible. I am raising funds for @hemkunt_foundation via @kettoindia and would ask you all to come forward and donate whatever amount is in your capacity. For more details head to https://t.co/TITTyXSbny pic.twitter.com/m9J7GSQbJN
— Sania Mirza (@MirzaSania) May 9, 2021