സഞ്ജു തിരിച്ചെത്തുന്നു; കൊച്ചിയിൽ പരിശീലനം തുടങ്ങി
|ശ്രീലങ്കക്കെതിരായ ആദ്യ ടി 20 യില്‍ മുട്ടിന് പരിക്കേറ്റാണ് താരം പുറത്തായത്
കൊച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ പരിക്ക് മാറി തിരിച്ചെത്തുന്നു. ഏറെ കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ ഇടം പിടിച്ച സഞ്ജുവിനെ നിർഭാഗ്യം വിടാതെ പിന്തുടരുകയായിരുന്നു. ശ്രീലങ്കക്കെതിരായ ആദ്യ ടി 20 യില്‍ താരത്തിന് മുട്ടിനാണ് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് താരത്തിന് ശ്രീലങ്കന്‍ പരമ്പരയിലെ ബാക്കി മത്സരങ്ങളും ന്യൂസിലന്‍റ് പരമ്പരയും നഷ്ടമായിരുന്നു.
ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി വരികയായിരുന്ന സഞ്ജു അക്കാദമി വിട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പരിശീലനം ആരംഭിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും ചെയ്തു. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ബി.സി.സി.ഐയുടെ അനുമതിയും കാത്തിരിക്കുകയാണ് സഞ്ജു. കേരളം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയാല്‍ സഞ്ജു കളിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.