Sports
അയർലണ്ടിൽ ആവേശമുണർത്തി മലയാളി സെവൻസ് ഫുട്ബോൾ കൊടിയിറങ്ങി
Sports

അയർലണ്ടിൽ ആവേശമുണർത്തി മലയാളി സെവൻസ് ഫുട്ബോൾ കൊടിയിറങ്ങി

Web Desk
|
6 Nov 2023 8:49 AM GMT

അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ സ്ട്രൈക്കേർസും 30 പ്ലസ് വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡും ജേതാക്കൾ

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബോളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർ ഫോർഡ് ടൈഗേർസ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബോൾ മേള കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മൽസരങ്ങൾ കാണാൻ നൂറു കണക്കിന് പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30, 30 പ്ലസ് വിഭാഗങ്ങളിലായി ​16 ടീമുകൾ ഏറ്റുമുട്ടി.

അണ്ടർ 30 ജേതാക്കളായ ഡബ്ലിൻ സ്ട്രൈക്കേഴ്സ്

അണ്ടർ 30 ജേതാക്കളായ ഡബ്ലിൻ സ്ട്രൈക്കേഴ്സ്

അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മൽസരത്തിൽ ഗോൾവേ ഗ്യാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേർസ് ജേതാക്കളായി. മുഴുവൻ സമയത്ത്​ ഓരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും​ സമനിലയിൽ പിരിയുകയായിരുന്നു. ഗോൾവേ ഗാലക്സിയുടെ അമൽ ഈ വിഭാഗത്തിലെ മികച്ച കളിക്കാരനായി. മികച്ച പ്രതിരോധനിര താരമായി ഡബ്ലിൻ സ്ട്രൈക്കേഴ്‌സിന്റെ റോണിത് ജെയിനിനെയും, മികച്ച കീപ്പറായി ഗോൾവേ ഗാലക്സിയുടെ സണ്ണി എബ്രഹാമിനെയും തിരഞ്ഞെടുത്തു.

30 പ്ലസ് വിഭാഗത്തിൽ ജേതാക്കളായ ഡബ്ലിൻ യുണൈറ്റഡ് ​

30 പ്ലസ് വിഭാഗത്തിൽ ജേതാക്കളായ ഡബ്ലിൻ യുണൈറ്റഡ് ​

30 പ്ലസ് വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് ​ജേതാക്കളായി. ആവേശകരമായ​ കലാശ പോരാട്ടത്തിൽ ഐറിഷ് ​ടസ്‌ക്കേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡബ്ലിൻ യുണൈറ്റഡ് തങ്ങളുടെ കന്നിക്കിരീടം ചൂടിയത്. മികച്ച താരമായി ഡബ്ലിൻ യുണൈറ്റഡിന്റെ ഹാദിയെയും മികച്ച പ്രതിരോധ താരമായി വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ ജിബിൻ ആന്റണിയെയും മികച്ച കീപ്പറായി കാർത്തിക് കമ്മത്തിനെയും തിരഞ്ഞെടുത്തു.

ഇത് അഞ്ചാം തവണയാണ് അയർലണ്ടിൽ മലയാളി പ്രവാസികൾ സെവൻസ് മേള സംഘടിപ്പിക്കുന്നത്. മേള വൻ വിജയമാക്കിയ പ്രവാസി മലയാളികളോട് സംഘാടകർ നന്ദി പറഞ്ഞു.

Related Tags :
Similar Posts