Sports
ആരോഗ്യപൂർണവും സന്തോഷകരവുമായ ജീവിതം ആശംസിക്കുന്നു; സാനിയയുടെ ജന്മദിനത്തില്‍ ഷുഐബ് മാലിക്
Sports

'ആരോഗ്യപൂർണവും സന്തോഷകരവുമായ ജീവിതം ആശംസിക്കുന്നു'; സാനിയയുടെ ജന്മദിനത്തില്‍ ഷുഐബ് മാലിക്

Web Desk
|
15 Nov 2022 4:27 AM GMT

ദുബൈയിൽ ചലച്ചിത്ര നിർമാതാവ് ഫറാ ഖാൻ, ബോളിവുഡ് ഗായിക അനന്യ ബിർള എന്നിവർക്കൊപ്പമായിരുന്നു ഇത്തവണ സാനിയയുടെ ജന്മദിന ആഘോഷം

കറാച്ചി: വിവാമോചന വാർത്തകൾക്കിടെ സാനിയ മിർസയ്ക്ക് ജന്മദിനാശംസ നേർന്ന് ഷുഐബ് മാലിക്. സാനിയയുടെ 36-ാം ജന്മദിനത്തിലാണ് ഭർത്താവ് മാലിക്കിന്റെ സ്‌പെഷൽ ആശംസ. ഇൻസ്റ്റഗ്രാമിലാണ് ആശംസാ കുറിപ്പിട്ടത്.

ആരോഗ്യപൂർണവും സന്തോഷകരമായൊരു ജീവിതം ആശംസിക്കുന്നു. ഈ ദിവസം പൂർണമായി ആസ്വദിക്കൂ. സന്തോഷ ജന്മദിനം-എന്ന് സാനിയയെ ടാഗ് ചെയ്ത് ഷുഐബ് മാലിക് പോസ്റ്റ് ചെയ്തു. സാനിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ദുബൈയിൽ ചലച്ചിത്ര നിർമാതാവ് ഫറാ ഖാൻ, ബോളിവുഡ് ഗായിക അനന്യ ബിർള എന്നിവർക്കൊപ്പമായിരുന്നു ഇത്തവണ സാനിയയുടെ ജന്മദിന ആഘോഷം. ഇരുവർക്കുമൊപ്പം സാനിയ കേക്ക് മുറിച്ചു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഫറാ ഖാനും അനന്യും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അടുത്ത വർഷവും എല്ലായ്‌പ്പോഴും സന്തോഷവും സ്‌നേഹവും മാത്രമുണ്ടാകട്ടെയെന്ന് ജന്മദിന ആശംസ നേർന്ന് ഫറാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സാനിയയും ഷുഐബും വേർപിരിയുന്നതായി ഇരുവരുടെയും സുഹൃത്ത് പാക് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനിടെ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉർദുഫ്ളിക്‌സിലെ ടോക്‌ഷോയുമായി താര ദമ്പതിമാർ എത്തുമെന്ന് റിപ്പോർട്ടുണ്ട്. 'ദി മിർസ-മാലിക് ടോക് ഷോ' എന്ന പേരിലുള്ള പരിപാടിയുടെ പോസ്റ്റർ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തുവിട്ടിരുന്നു.

ഏറെനാളായി സാനിയയും മാലിക്കും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സാനിയ നിലവിൽ ദുബൈയിലാണ് കഴിയുന്നത്. നാലുവയസുകാരനായ മകൻ ഇഷാനും സാനിയയ്ക്കൊപ്പമാണുള്ളത്.

Summary: Shoaib Malik wishes wife Sania Mirza on her 36th birthday amid divorce rumours

Similar Posts