Sports
ഐപിഎൽ വാതുവെപ്പ്; ഡൽഹിയിൽ ആറുപേർ പിടിയിൽ
Sports

ഐപിഎൽ വാതുവെപ്പ്; ഡൽഹിയിൽ ആറുപേർ പിടിയിൽ

Web Desk
|
22 May 2022 12:23 PM GMT

ലാപ്‌ടോപും മറ്റും ഇലക്ട്രിക് ഉപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു

ന്യൂഡൽഹി: ഐപിഎൽ വാതുവെപ്പ് നടത്തിയതിന് ഡൽഹിയിൽ ആറുപേർ പിടിയിൽ. നിഹാൽ വിഹാർ, ഫേസ് 3 ചാന്ദൻ വിഹാറിലാണ് ഇവരെ പിടികൂടിയത്. ലാപ്‌ടോപും മറ്റും ഇലക്ട്രിക് ഉപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. 74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ടു ലാപ്‌ടോപുകൾ, മൂന്നു ഇൻറർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിരി, വോയിസ് റെക്കോഡറുകൾ, കാൾ മെർജർ മൈക്രോഫോണുകൾ, രണ്ട് നോട്ട്ബുക്കുകൾ ( വാതുവെപ്പ് റെക്കോർഡടക്കം) , അഞ്ചു മൊബൈൽ ഫോണുള്ള സ്യൂട്‌കേസ് എന്നിവ ഡൽഹി പൊലീസ് പിടികൂടി.


വാതുവെപ്പ് നിയമത്തിന്റെ 3,4,9,55 വകുപ്പുകൾ പ്രകാരമാണ് നിഹാൽ വിഹാർ പൊലീസ് സ്‌റ്റേഷൻ കേസെടുത്തത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Six arrested in Delhi IPL betting

Similar Posts