Sports
തിരക്കൊഴിഞ്ഞിട്ട് വേണ്ടേ കല്യാണം; രാഹുല്‍-ആതിയ വിവാഹത്തെക്കുറിച്ച് സുനില്‍ ഷെട്ടി
Sports

'തിരക്കൊഴിഞ്ഞിട്ട് വേണ്ടേ കല്യാണം'; രാഹുല്‍-ആതിയ വിവാഹത്തെക്കുറിച്ച് സുനില്‍ ഷെട്ടി

Web Desk
|
25 Aug 2022 5:50 AM GMT

താരവിവാഹം എന്നു നടക്കുമെന്നടക്കമുള്ള ഗോസിപ്പകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ ഇതുവരെ വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്രിക്കറ്റ് ലോകത്തും ബോളിവുഡിലും ഒരുപോലെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആതിയ ഷെട്ടി-കെ.എല്‍ രാഹുല്‍ വിവാഹം. താരവിവാഹം എന്നു നടക്കുമെന്നടക്കമുള്ള ഗോസിപ്പകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ ഇതുവരെ വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ ആതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനില്‍ ഷെട്ടി തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആതിയ ഷെട്ടി-കെ.എല്‍ രാഹുല്‍ വിവാഹം വിവാഹം എപ്പോള്‍ നടക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. കുട്ടികള്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് വിവാഹം നടക്കുമെന്നായിരുന്നു സുനില്‍ ഷെട്ടിയുടെ പ്രതികരണം. രാഹുലിന് ക്രിക്കറ്റ് ടൂർണമെന്‍റുകളുടെയും പരമ്പരകളുടെയും തിരക്കാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടത്താാന്‍ കഴിയുന്നതല്ല വിവാഹം, തിരക്കുകളൊഴിഞ്ഞ് സമാധാനമായി വേണം നടത്താനെന്നും അദ്ദേഹം പറയുന്നു. ആതിയയും രാഹുലും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും സുനിൽ ഷെട്ടി പറഞ്ഞു. ഒരു ഇൻസ്റ്റഗ്രാം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

View this post on Instagram

A post shared by Instant Bollywood (@instantbollywood)

'രാഹുലിന് ഇനിയങ്ങോട്ട് തിരക്കേറിയ മത്സരക്രമമാണുള്ളത്. ഏഷ്യാ കപ്പും ലോകകപ്പുമുമാണ് വരാനിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സീരീസ് ഉണ്ട്. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ ഒഴിവു ലഭിക്കുമ്പോള്‍ മാത്രമേ വിവാഹം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ. കുട്ടികള്‍ തീരുമാനിക്കുന്നതിനനുസരിച്ച് കൃത്യമായ സമയത്ത് വിവാഹം നടക്കും. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടൊന്നും ചടങ്ങുകള്‍ തീര്‍ക്കാന്‍ സാധിക്കില്ലല്ലോ...'. സുനില്‍ ഷെട്ടി പറഞ്ഞു.

Similar Posts