പണിവരുന്നുണ്ട്; ബംഗളൂരു - ബ്ലാസ്റ്റേഴ്സ് ആരാധക സംഘര്‍ഷത്തില്‍ നടപടിക്കൊരുങ്ങി ടീമുകള്‍
|കഴിഞ്ഞ ദിവസം ബംഗളൂരിവിന്‍റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഗ്യാലറിയില്‍ ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു
കൊച്ചി: ഐ.എസ്.എല്ലില്‍ ബാംഗ്ലൂര്‍ എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ നടപടിക്കൊരുങ്ങി ടീമുകള്‍. സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഇരുടീമുകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗളൂരിവിന്‍റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഗ്യാലറിയില്‍ ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ കാണുന്നുവെന്നും സംഘര്‍ഷത്തെ ശക്തമായി അപലിപ്പിക്കുന്നു എന്നും ടീമുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ടീമുകളുടെ സംയുക്ത പ്രസ്താവന
ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന ബെംഗളൂരു എഫ്സി - കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ കാണുന്നു. ആരാധകർ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ശക്തമായി അപലിപ്പിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉൾപ്പടെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കും ഇരു ക്ലബ്ബുകളും പൂർണമായും സഹകരിച്ച് പ്രവർത്തിക്കും.
ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം കാഴ്ചക്കാരെ സൃഷ്ടിക്കുകയും ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്ന സതേൺ റൈവൽറിയിൽ, ആരോഗ്യകരമായ സ്റ്റേഡിയം അന്തരീക്ഷം നിലനിർത്താൻ അതിന്റെ ഭാഗമായിരിക്കുന്ന എല്ലാ പങ്കാളികളിൽ നിന്നും ആവശ്യമായ പിന്തുണയും സഹകരണവും ആവശ്യമാണ്. സുരക്ഷിതമായ മത്സരങ്ങൾക്കും ഫുട്ബോളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ആവർത്തിക്കാനുമുള്ള ശ്രമങ്ങൾ ഇനിയും തുടരും.