Tennis
Novak Djokovic beats Daniil Medvedev, wins 24th Grand Slam title
Tennis

യു.എസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

Web Desk
|
11 Sep 2023 1:33 AM GMT

ജോക്കോവിച്ചിന്റെ 24-ാം ഗ്ലാൻഡ്സ്ലാം കിരീടമാണിത്.

ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്. റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ നാലാം യു.എസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്‌കോർ 6-3, 7-6, 6-3.

ജോക്കോവിച്ചിന്റെ 24-ാം ഗ്ലാൻഡ്സ്ലാം കിരീടമാണിത്. യു.എസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ് 36കാരനായ ജോക്കോവിച്ച്. മെദ്‌വദേവിന് ഇത് അഞ്ചാം ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു. 2021ലെ ചാമ്പ്യനാണ് ഡാനിൽ മെദ്‌വെദേവ്. അന്നും ഫൈനലിൽ ജോക്കോവിച്ച് ആയിരുന്നു എതിരാളി.

Similar Posts