Tennis
ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്; 22ാം ഗ്ലാന്‍റ്സ്ലാമിന്‍റെ നിറവില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍
Tennis

ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്; 22ാം ഗ്ലാന്‍റ്സ്ലാമിന്‍റെ നിറവില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍

Web Desk
|
5 Jun 2022 3:55 PM GMT

റോളങ് ഗാരോയില്‍ വച്ചു നടന്ന പോരാട്ടത്തില്‍ നോര്‍വേയുടെ കാസ്‍പര്‍ റൂഡിനെ തുടര്‍ച്ചയായ മൂന്ന് സെറ്റുകളിലാണ് നദാല്‍ പരാജയപ്പെടുത്തിയത്

കളി മണ്‍ കോര്‍ട്ടില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ റാഫേല്‍ നദാലിന്‍റെ സുവര്‍ണമുത്തം. റോളങ് ഗാരോയില്‍ വച്ചു നടന്ന പോരാട്ടത്തില്‍ നോര്‍വേയുടെ കാസ്‍പര്‍ റൂഡിനെ തുടര്‍ച്ചയായ മൂന്ന് സെറ്റുകളിലാണ് ( 6-3,6-3,6-0,) നദാല്‍ നിലംപരിശാക്കിയത്. നദാലിന്‍റെ കരിയറിലെ 22ാം ഗ്ലാന്‍റ്സ്ലാം കിരീടമാണിത്. 14ാം തവണയാണ് ഫ്രഞ്ച് ഓപ്പണിൽ നദാൽ കിരീടം ചൂടുന്നത്‌. തന്‍റെ 36ാം ജന്മദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് നദാലിന്‍റെ സുവര്‍ണനേട്ടം.

ടെന്നീസ് റാങ്കിങ്ങില്‍ നദാൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ക്വാർട്ടർ ഫൈനലിൽ ഒന്നാം റാങ്കുകാരനായ സെർബിയയുടെ നൊവാക് ദ്യോകോവിചിനെ കീഴ്‌പ്പെടുത്തിയാണ് റാഫ സെമി ഫൈനൽ ടിക്കറ്റെടുത്തത്. സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെ മത്സരം പൂർത്തിയാക്കാതെ തന്നെ ഫൈനൽ ബെർത്ത്. 7-6(8), 66ന് മുന്നിലായിരുന്നു അപ്പോൾ നദാൽ.

വെള്ളിയാഴ്ച സെമി ഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലികിനെ 3-6, 6-4, 6-2, 6-2 സ്‌കോറിനാണ് റൂഡ് തോൽപിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചുവന്ന് ആധികാരിക ജയവുമായി ഫൈനലിലേക്ക്. ഈ മത്സരത്തോടെ കരിയറിലെ ഉയർന്ന റാങ്കായ ആറാം നമ്പറിലേക്കുയർന്നു റൂഡ്.

Similar Posts