ഒളിമ്പിക്സ് ടെന്നീസ്: നദാലിനെ വീഴ്ത്തി ദോക്യോവിച് മുന്നോട്ട്
|പാരിസ്: ഒളിമ്പിക്സ് ടെന്നീസിലെ ഗ്ലാമർ പോരിൽ ഫ്രഞ്ച് ഇതിഹാസം റാഫേൽ നദാലിനെ പരാജയപ്പെടുത്തി സെർബിയയുടെ നൊവാക് ദോക്യോവിച് മൂന്നാം റൗണ്ടിലേക്ക്. നേരിട്ടുള്ള രണ്ടുസെറ്റുകൾക്കായിരുന്നു ദോക്യോയുടെ ജയം.
നദാലിെൻറ സ്വന്തം തട്ടമായ റോളണ്ട് ഗ്യാരോസിലെ കളിമൺ കോർട്ടിൽ ആദ്യ സെറ്റിൽ നദാലിനെ ദോക്യോ നിലംതൊടിച്ചില്ല. 6-1നായിരുന്നു വിജയം. രണ്ടാം സെറ്റിൽ നദാൽ പൊരുതി നോക്കിയെങ്കിലും അവസാന ചിരി ദോക്യോക്ക് തന്നെ (സ്കോർ 6-4). രണ്ടുതവണ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ നദാലിനെ വീഴ്ത്തിയ ദോക്യോ ആദ്യ ഒളിമ്പിക്സ് സ്വർണമാണ് ലക്ഷ്യമിടുന്നത്.
ആധുനിക ടെന്നീസിലെ ഏറ്റവും വലിയ ഗ്ലാമർ പോരുകളിലൊന്നായാണ് നദാൽ ദോക്യോവിച്ച് പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിൽ 60 തവണ ഏറ്റുമുട്ടിയപ്പോൾ 31 തവണ ദോക്യോക്കും 29 തവണ നദാലിനുമായിരുന്നു വിജയം.