Tennis
തിരിച്ചുവരവിനിടെ വീണ്ടും പരിക്ക്; റാഫേൽ നദാൽ ആസ്‌ത്രേലിയൻ ഓപ്പണിൽ നിന്ന് പിൻമാറി
Tennis

തിരിച്ചുവരവിനിടെ വീണ്ടും പരിക്ക്; റാഫേൽ നദാൽ ആസ്‌ത്രേലിയൻ ഓപ്പണിൽ നിന്ന് പിൻമാറി

Web Desk
|
7 Jan 2024 12:17 PM GMT

ദീർഘകാലത്തിന് ശേഷമാണ് നദാൽ വീണ്ടും കോർട്ടിലേക്ക് മടങ്ങിയെത്തിയത്.

മെൽബൺ: ആരാധകരെ നിരാശരാക്കി ആസ്‌ത്രേലിയൻ ഓപ്പണിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ. ബ്രിസ്‌ബെയ്ൻ ഇന്റർനാഷണലിന്റെ ക്വാർട്ടർ ഫൈനലിനിടെയാണ് നദാലിന് ഇടുപ്പിന് പരിക്കേറ്റത്. തുടർന്ന്് താരം ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

മൂന്നര മണിക്കൂറോളം നീണ്ട മത്സരത്തിന് ശേഷം ഓസീസ് താരം ജോർദാൻ തോംസണോട് 37കാരൻ പരാജയപ്പെട്ടിരുന്നു. ദീർഘകാലത്തിന് ശേഷമാണ് നദാൽ വീണ്ടും കോർട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ പരിക്ക് കരിയറിൽ വീണ്ടും വില്ലനാകുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സ്പാനിഷ് താരം വിജയിച്ചിരുന്നു.

മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന നദാൽ 22 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്. കൂടുതൽ ഗ്രാൻഡ് സ്ലാം നേട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മാത്രമാണ് മുന്നിലുള്ളത്. കൂടുതൽ ഫ്രഞ്ച് ഓപ്പൺ നേടിയതാരമാണ് നദാൽ. 14 തവണയാണ് വെറ്ററൻ താരം കിരീടത്തിൽ മുത്തമിട്ടത്. രണ്ട് തവണവീതം ആസ്‌ത്രേലിയൻ ഓപ്പൺ, വിംബിൾഡൻ, നാല് തവണ യു.എസ് ഓപ്പൺ എന്നിവയും നേടിയിട്ടുണ്ട്. 2008 ൽ ഒളിംപിക്‌സ് ഗോൾഡ് മെഡലും സ്വന്തമാക്കി.

Similar Posts