Tennis
കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ
Tennis

കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

Web Desk
|
4 Jun 2022 1:24 AM GMT

സെമി മത്സരത്തിനിടെ അലക്‌സാണ്ടർ സെവരേവ് പരിക്കേറ്റ് പിന്മാറിയതോടെ നദാലിന്റെ ഫൈനൽ പ്രവേശനം അനായാസമായി

പാരീസ്: കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. സെമി മത്സരത്തിനിടെ അലക്‌സാണ്ടർ സെവരേവ് പരിക്കേറ്റ് പിന്മാറിയതോടെ നദാലിന്റെ ഫൈനൽ പ്രവേശനം അനായാസമായി. വനിതാ സിംഗിൾസിലും ഡബിൾസിലും യുഎസ് കൗമാരതാരം കോക ഗൗഫും ഫൈനലിലെത്തി.

കളിമൺ കോർട്ടിലെ രാജകുമാരൻ നദാൽ പതിനാലം തവണയും ഫ്രഞ്ച് ഓപ്പണിന്റെ കലാശപ്പോരിന് ഒരുങ്ങുകയാണ്. ഇന്നലെ നടന്ന സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സെവരേവും സ്പാനിഷ് താരെ നാദാലും തമ്മിൽ നടന്നത് പൊരിഞ്ഞ പോര്. ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവിൽ 7-6 ന് നദാൽ നേടി. രണ്ടാം സെറ്റിൽ പിന്നിട്ടുനിന്ന നദാൽ പിന്നീട് തിരിച്ചടിച്ചു. 5-5 എന്ന നിലയിൽ നിൽക്കെയാണ് സെവരേവിന് കാൽകുഴയ്ക്ക് പരിക്കേറ്റത്. വീൽചെയറിന്റെ സഹായത്തോടെയാണ് സെവരേവ് കോർട്ട് വിട്ടത്. വനിതാ വിഭാഗം സിംഗിൾസിൽ ഇറ്റലിയുടെ മാർട്ടിന ട്രെവിസാനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ കോക ഗൗഫ് ഫൈനൽ യോഗ്യത നേടിയത്.

18 വർഷം മുമ്പ് മരിയ ഷറപ്പോവ ഫൈനൽ യോഗ്യത നേടിയ ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ് 18 കാരിയായ കോക. ഇന്ന് നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്വയിറ്റിക് ആണ് കോകയുടെ എതിരാളി. ഡബിൾസിൽ ജെസീക പെഗുലയ്‌ക്കൊപ്പമാണ് കോക ഫൈനൽ കളിക്കുക. അമേരിക്കയുടെ മാഡിസൺ കീസ്, ടെയ്‌ലർ ടൗൺസെൻഡ് സഖ്യത്തെയാണ് ഇവർ സെമിയിൽ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പൺ സിംഗിൾസും ഡബിൾസും ഒരുമിച്ച് നേടാനുള്ള അസുലഭ അവസരമാണ് കോക ഗൗഫിനുള്ളത്.

Related Tags :
Similar Posts