Tennis
rohan boppanna
Tennis

22 വർഷങ്ങൾ!; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച്​ രോഹൻ ബൊപ്പണ്ണ

Sports Desk
|
29 July 2024 6:36 PM GMT

പാരിസ്​: ഇന്ത്യൻ ടെന്നിസ്​ താരം രോഹൻ ബൊപ്പണ്ണ വിരമിക്കൽ ​പ്രഖ്യാപിച്ചു. ഒളിമ്പി​ക്​സ്​ ഡബിൾസിൽ ഞായറാഴ്​ച കളിച്ചത്​ അവസാന മത്സരമാണെന്ന്​ ബൊപ്പണ്ണ അറിയിച്ചു. ബൊപ്പണ്ണ-എൻ.ശ്രീറാം ബാലാജി സഖ്യം ഫ്രഞ്ച്​ സഖ്യമായ ഗെയ്ൽ മോൺഫിൽസ്- റോജർ വാസലിനോട്​ ആദ്യറൗണ്ടിൽ പരാജയപ്പെട്ടിരുന്നു.

‘‘ഇത്​ രാജ്യത്തിനായുള്ള എ​െൻറ അവസാനത്തെ മത്സരമാണ്​. ഇപ്പോൾ നേടി​യതെല്ലാം ബോണസായാണ്​ കാണുന്നത്​. ഇന്ത്യയെ രണ്ടുപതിറ്റാണ്ടോളം കാലം പ്രതിനിധീകരിക്കാനാകുമെന്ന്​ കരുതിയില്ലായിരുന്നു. 2002ൽ അരങ്ങേറിയ എനിക്ക്​ 22 വർഷങ്ങൾക്ക്​ ശേഷവും രാജ്യത്തെ പ്രതിനിധീകരിക്കാനാകുന്നതിൽ അഭിമാനമുണ്ട്​’’ -ബൊപ്പണ്ണ പ്രതികരിച്ചു. ഡേവിസ്​ കപ്പിൽ നിന്നും താരം നേര​ത്തേ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം താരം എ.ടി.പി ടൂറുകളിൽ താരം ഇനിയും പ​ങ്കെടുക്കും.

44 കാരനായ രോഹൻ ബൊപ്പണ്ണ 2002മുതൽ 2023 വരെ ഇന്ത്യയു​ടെ ഡേവിസ്​ കപ്പ്​ ടീം അംഗമായിരുന്നു. 2017 ഫ്രഞ്ച്​ ഓപ്പൺ മിക്​സഡ്​ ഡബിൾസിൽ ഗ്രബ്രിയേൽ ഡബ്രോവ്​സ്​കിക്കൊപ്പവും 2024 ആസ്​ട്രേലിയൻ ഓപ്പണിൽ മാത്യൂ എബ്​ദനൊപ്പവും ജേതാവായി. പാകിസ്​താൻ താരമായ ഐസാമുൽ ഹഖ്​ ഖുറേഷിയുമായി ഏഴുവർഷത്തോളം നീണ്ട കൂട്ടുകെട്ടിൽ 2010 യു.എസ്​ ഓപ്പൺ റണ്ണേഴ്​സ്​ അപ്പായി. 2016 റിയോ ഒളിമ്പിക്​സിൽ ബൊപ്പണ്ണ-സാനിയ മിർസ സഖ്യം മെഡലിന്​ തൊട്ടരികെ നാലാംസ്ഥാനത്താണ്​ വീണത്​. പോയവർഷം നടന്ന ഏഷ്യൻ ഗെയിംസിൽ റുഥുജ ഭോസ്ലെ-​ബൊപ്പണ്ണ സഖ്യം സ്വർണമെഡൽ നേടിയിരുന്നു.

Similar Posts