Tennis
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്; സാനിയ സഖ്യം രണ്ടാം റൗണ്ടില്‍
Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്; സാനിയ സഖ്യം രണ്ടാം റൗണ്ടില്‍

Web Desk
|
20 Jan 2022 3:15 PM GMT

സെര്‍ബിയയുടെ അലെക്‌സാണ്ട്ര ക്രൂനിച്ച്-നിക്കോള കാസിച്ച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം രണ്ടാം റൗണ്ടില്‍. സെര്‍ബിയയുടെ അലെക്‌സാണ്ട്ര ക്രൂനിച്ച്-നിക്കോള കാസിച്ച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 7-6. സാനിയക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ പങ്കാളിയായ അമേരിക്കന്‍ താരം രാജീവ് റാം ഇന്ത്യന്‍ വംശജനാണ്. ഈ ടൂര്‍ണമെന്‍റോടെ ടെന്നീസ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിൾസില്‍ ആദ്യ റൗണ്ടില്‍ തന്നെ തോൽവി വഴങ്ങിയിരുന്നു.

അതേസമയംവനിതാ സിംഗിള്‍സില്‍ നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ എമ്മ റാഡുകാനു രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. മോണ്ടെനെഗ്രോയുടെ ഡാന്‍ക കോവിന്‍സിച്ചാണ് 17-ാം നമ്പര്‍ താരമായ റാഡുകാനുവിനെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിലാണ് റാഡുകാനുവിന് തോല്‍വി വഴങ്ങേണ്ടി വന്നത്. സ്‌കോര്‍: 6-4, 4-6, 6-3. ഡുകാനുവിന്‍റെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണാണ്. ലോക 98-ാം നമ്പര്‍ താരമാണ് റാഡുകാനുവിനെ അട്ടമറിച്ച കോവിന്‍സിച്ച്.

Similar Posts