Sports
sahal abdul samad
Sports

ഈ സിസ്റ്റം മാറണം, അനസിക്ക നമ്മുടെ റോൾമോഡലാണ്: സഹൽ അബ്ദുൽ സമദ്

Web Desk
|
16 Aug 2023 4:35 AM GMT

ജോലിക്ക് അപേക്ഷിച്ചു താരങ്ങൾ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും സഹൽ പറഞ്ഞു

ജോലിക്ക് അപേക്ഷിച്ചു താരങ്ങൾ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്ന് സഹൽ അബ്ദുൽ സമദ്. "ഈ സിസ്റ്റം മാറണം എന്നാണ് എന്റെ അഭിപ്രായം, മാനദണ്ഡമാണ് പ്രശ്നമെങ്കിൽ അത് മാറ്റാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം, എത്രയും വേഗം പ്രതിവിധി ഉണ്ടാകട്ടെയെന്നും സഹൽ അബ്ദുൽ സമദ്. മീഡിയവൺ 'ജോലിക്കായി യാചിക്കണോ പരമ്പരയിൽ ' ആയിരുന്നു സഹലിന്റെ പ്രതികരണം.

"നമ്മുടെ റോൾ മോഡലുകളാണ് അനസിക്ക, റിനോവേട്ടൻ, വിനീതേട്ടൻ, റാഫിച്ചാ, പ്രദീപേട്ടൻ.. പേര് പറയാനാണെങ്കിൽ കുറെ ആളുകളുണ്ട്. അവരെയൊക്കെ കണ്ടിട്ടാണ് നമ്മൾ കളിച്ചതും പഠിച്ചതും. ഇത്രയും ഹൈ ലെവലിൽ കളിച്ച ഇന്ത്യൻ പ്ലേയേഴ്സ് തന്നെ ജോലിക്ക് അഭ്യർത്ഥിക്കുന്നത് അല്ലെങ്കിൽ ചോദിക്കുന്നത് കാണുമ്പോൾ തന്നെ എന്തോ ഒരു... ബാഡ് സിറ്റുവേഷൻ ആണത്.

എന്തുകൊണ്ട് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നുവെന്ന് ചോദിച്ചാൽ കാരണങ്ങൾ എല്ലാവർക്കും അറിയാം. ഇങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടാകാനേ പാടില്ല. ഇന്ത്യയിൽ കളിക്കുക എന്നത് ഏതൊരു പ്ലയറിന്റെയും ഡ്രീമാണ്. ഈ പ്രൊഫഷണൽ ക്ലബുകളിൽ കളിക്കാതെ ഒരിക്കലും ഇന്ത്യക്ക് വേണ്ടി കളിക്കാനാകില്ല. അത്രയും സാക്രിഫൈസ് ചെയ്തിട്ടാണ് ഓരോരുത്തരും കളിക്കുന്നത്. അങ്ങനെയുള്ളവർ ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്.

ഈ സിസ്റ്റം മാറണം എന്നാണ് എന്റെ അഭിപ്രായം, മാനദണ്ഡമാണ് പ്രശ്നമെങ്കിൽ അത് മാറ്റാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം, എത്രയും വേഗം പ്രതിവിധി ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു"; സഹൽ പറഞ്ഞു.

Similar Posts