കാൻസർ രോഗബാധിതനായ എട്ടു വയസുകാരന് ചികിത്സയ്ക്ക് പണം കണ്ടെത്താനായി ജേഴ്‌സി ലേലത്തിന് വച്ച് ടിം സൗത്തി
|ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ധരിച്ച ജേഴ്സിയാണ് താരം ലേലത്തിന് വച്ചത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ധരിച്ച ജേഴ്‌സി ലേലത്തിന് വച്ച് അതിൽ നിന്ന് കിട്ടുന്ന തുക എട്ടു വയസുകാരനായ കാൻസർ ബാധിതന്‍റെ ചികിത്സയ്ക്ക് മാറ്റിവയ്ക്കുകയാണ് ന്യൂസിലൻഡ് ഫാസ്റ്റ് ബോളർ ടിം സൗത്തി.
സൗത്തി ഫൈനലിൽ ധരിച്ച് ഷർട്ടിൽ ന്യൂസിലൻഡ് ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ടുണ്ട്. കാൻസർ ബാധിതനായ കുട്ടിയുടെ അവസ്ഥ നേരിട്ട് മനസിലാക്കിയ താൻ ആ കുട്ടിക്കും അവന്റെ കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഈ ലേലത്തിലൂടെ ആ കുട്ടിയുടെ ചികിത്സയ്ക്ക് എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാൻ കഴിയുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാനിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് കിരീടം ചൂടിയത്. മത്സരത്തിൽ രണ്ട് ഇന്നിങ്‌സിലുമായി 5 വിക്കറ്റാണ് ന്യൂസിലൻഡിന്റെ ഫാസ്റ്റ് ബോളിങിന്റെ കുന്തമുനയായ ടിം സൗത്തി നേടിയത്.
Tim Southee is auctioning off his World Test Championship playing shirt. He has placed this rare piece of sporting memorabillia on @TradeMe to help fund cancer treatment for 8-year-old Hollie Beattie. Please follow the link below to place a bid.https://t.co/wepT7fizTw pic.twitter.com/4J2IWcPF9C
— NZCPA (@NZCPA) June 29, 2021