![കോപ്പയില്‍ തോറ്റത് ബ്രസീല്‍; ട്രോളുകള്‍ ആര്‍സിബിക്ക് കോപ്പയില്‍ തോറ്റത് ബ്രസീല്‍; ട്രോളുകള്‍ ആര്‍സിബിക്ക്](https://www.mediaoneonline.com/h-upload/2021/07/11/1235762-rcb-2.webp)
കോപ്പയില്‍ തോറ്റത് ബ്രസീല്‍; ട്രോളുകള്‍ ആര്‍സിബിക്ക്
![](/images/authorplaceholder.jpg?type=1&v=2)
ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും അര്‍ജന്‍റീന കോപ്പയും നേടിയതോടെ കപ്പില്ലാത്ത പ്രമുഖ ടീമുകളുടെ പട്ടികയില്‍ ആര്‍സിബി ഒറ്റപ്പെട്ടു
കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന കിരീടമണിഞ്ഞെങ്കിലും മലയാളികളുടെ ട്രോളുകൾ ഏറ്റുവാങ്ങാൻ ബ്രസീൽ ഒറ്റയ്ക്കല്ല കൂടെ നമ്മുടെ കോലിയുടെ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമുണ്ട്.
അങ്ങനെ 28 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജന്‍റീനയും ഒരു മേജർ കിരീടം നേടിയിരിക്കുന്നു. കൂടാതെ കപ്പ് വരൾച്ചയുണ്ടായിരുന്ന ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവും നേടിയതോടെ ഇപ്പോൾ എയറിലായിരിക്കുന്നത് ആർസിബിയാണ്.
![](https://www.mediaoneonline.com/h-upload/2021/07/11/1235745-8.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235746-15.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235747-14.webp)
ഐപിഎല്‍ ആരംഭിച്ച് 14 വര്‍ഷങ്ങളായെങ്കിലും പലതവണ ഫൈനലിലെത്തിയെങ്കിലും ഐപിഎല്‍ കിരീടം കോലിക്കും കൂട്ടര്‍ക്കും ഇന്നും കിട്ടാക്കനിയാണ്. ഇന്നലെ വരെ അക്കൂട്ടത്തില്‍ അര്‍ജന്‍റീനയുണ്ടായിരുന്നു. ഇന്നുരാവിലെ മുതല്‍ ആര്‍. സി. ബി മാത്രമാണ് ബാക്കി. അതേസമയം ആര്‍.സി.ബിക്ക് കൂട്ടായി ഐ.എസ്.എല്ലിലെ കേരള ടീമായ ബ്ലാസ്റ്റേര്‍സുമുണ്ടെന്ന രീതിയിലുള്ള ട്രോളുകളും പരക്കുന്നുണ്ട്.
![](https://www.mediaoneonline.com/h-upload/2021/07/11/1235748-6.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235749-16.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235751-10.webp)
അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് കപ്പില്ലെന്ന് കരുതി വിരാട് കോലിയെ ട്രോളാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ട് കോലി ഫാന്‍സും രംഗത്തു വന്നിട്ടുണ്ട്. കോലി നേടിയ അന്താരാഷ്ട്ര കിരീടങ്ങളുടെ കണക്ക് വച്ചാണ് അവര്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.
![](https://www.mediaoneonline.com/h-upload/2021/07/11/1235750-11.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235752-5.webp)
കിരീടം നേടാന്‍ ബുദ്ധിമുട്ടിയിരുന്ന മെസ്സിയും വില്യംസണും കപ്പ് നേടിയതോടെ ഇനി വിരാട് കോലിക്കും ആര്‍സിബിക്കും ഇത്തവണ ഐപിഎല്‍ കിരീടവും കിട്ടുമെന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഇതുവരെയുള്ള പ്രകടനം അത് സാധൂകരിക്കുന്നതാണ്.
![](https://www.mediaoneonline.com/h-upload/2021/07/11/1235753-4.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235754-7.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235755-13.webp)
എന്നിരുന്നാലും ഇന്നലെ വരെയുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കോപ്പ കിരീടത്തിലൂടെ മറുപടി നല്‍കിയ മെസ്സിയെ പോലെ കോലിയും കൂട്ടരും ഐപിഎല്‍ കിരീടം ഉയര്‍ത്തുമോ എന്നറിയാന്‍ ഇനി സെപ്റ്റംബര്‍ വരെയെങ്കിലും കാത്തിരിക്കണം.
![](https://www.mediaoneonline.com/h-upload/2021/07/11/1235756-1.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235757-2.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235758-9.webp)
![](https://www.mediaoneonline.com/h-upload/2021/07/11/1235759-12.webp)