Sports
ടി20 ലോകകപ്പ്; സൂപ്പര്‍ പന്ത്രണ്ട് റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
Sports

ടി20 ലോകകപ്പ്; സൂപ്പര്‍ പന്ത്രണ്ട് റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

Web Desk
|
22 Oct 2022 1:27 AM GMT

ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ ഇന്ന് ന്യൂസിലാന്‍റിനെ നേരിടും

സിഡ്നി: ട്വന്‍റി ട്വന്‍റി ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ പന്ത്രണ്ട് റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ ഇന്ന് ന്യൂസിലാന്‍റിനെ നേരിടും. നാളെ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക നെതര്‍ലാന്‍റ്സ്, സിംബാബ്‌വെ, അയര്‍ലണ്ട് എന്നീ ടീമുകള്‍ സൂപ്പര്‍ പന്ത്രണ്ടിലേക്ക് മുന്നേറിയതോടെയാണ് പോരാട്ടച്ചിത്രം തെളിഞ്ഞത്. രണ്ട് ഗ്രൂപ്പുകളായാണ് സൂപ്പര്‍ പന്ത്രണ്ടിലെ മത്സരങ്ങള്‍. ഒന്നാം ഗ്രൂപ്പില്‍ ആസ്ട്രേലിയ , ന്യൂസിലാന്‍റ്, ഇംഗ്ലണ്ട്, ശ്രീലങ്ക, അയര്‍ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരും രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്‌വെ, നെതര്‍ലാന്‍റ്സ് എന്നീ ടീമുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ സെമിഫൈനലിലേക്ക് മുന്നേറും. സൂപ്പര്‍ പന്ത്രണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ന് ആസ്ട്രേലിയ ന്യൂസിലാന്‍റിനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് മത്സരം. കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്ന ഇരു ടീമുകളും മുഖാമുഖം വരുന്ന മത്സരത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ വൈകിട്ട് 4.30ന് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. ചിരവൈരികളായ പാകിസ്താനുമായി നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മെല്‍ബണില്‍ ഉച്ചക്ക് 1.30നാണ് മത്സരം.

Similar Posts