ഐഫോൺ 14 കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം; അഞ്ചു രാജ്യങ്ങൾ ഇതാ...
|ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്
ന്യൂയോർക്ക്: ഏറെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ 14 സീരീസ് വിപണിയിലെത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിലും പുതിയ സീരീസിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 16 മുതൽ ഫോൺ വിപണിയിലും ലഭ്യമാകും. എന്നാൽ, പതിവുപോലെ ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വില അൽപം കൂടുതലാണ്. 79,900 രൂപയിൽനിന്നാണ് ഇന്ത്യയിലെ വില തുടങ്ങുന്നത്.
ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. എന്നാൽ, ആദ്യത്തെ ആറു മാസം രാജ്യത്ത് വിൽപനയ്‌ക്കെത്തുന്ന മുഴുവൻ ഫോണുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതു തന്നെയാകും. യു.എസിൽ പുതിയ സീരീസിന്റെ വില കൂട്ടിയിട്ടില്ല. യു.എസിനു പുറമെ വേറെയും ചില രാജ്യങ്ങളിൽനിന്ന് ഐഫോൺ ഇന്ത്യയെക്കാളും വലിയ വിലവ്യത്യാസത്തിൽ സ്വന്തമാക്കാനാകും. ആ രാജ്യങ്ങളും അവിടത്തെ വിലയും നോക്കാം.
അമേരിക്ക
യു.എസില്‍ ഐഫോൺ 14 സീരീസിന്റെ പ്രാരംഭവില 799 ഡോളറാണ്. ഏകദേശം 63,601 രൂപ വരുമിത്. സീരീസിലെ ബാക്കി ഇങ്ങനെയാണ്.
ഐഫോൺ 14 പ്ലസ്: 899 ഡോളർ(71,561 രൂപ)
ഐഫോൺ 14 പ്രോ: 999 ഡോളർ(79,920 രൂപ)
ഐഫോൺ 14 പ്രോ മാക്‌സ്: 1,099 ഡോളർ(87,491 രൂപ)
കാനഡ
കാനഡയിൽ ഐഫോൺ 14 സീരീസിന്റെ പ്രാരംഭവില 1,099 കനേഡിയൻ ഡോളറാണ്. 67,068 രൂപ വരുമിത്.
ഐഫോൺ 14 പ്ലസ്: 1,249 കനേഡിയൻ ഡോളർ(76,222 രൂപ)
ഐഫോൺ 14 പ്രോ: 1,399 കനേഡിയൻ ഡോളർ(85,376 രൂപ)
ഐഫോൺ 14 പ്രോ മാക്‌സ്: 1,549 കനേഡിയൻ ഡോളർ(94,530 രൂപ)
യു.എ.ഇ
യു.എ.ഇയിൽ 3,399 ദിർഹമാണ് അടിസ്ഥാന വില. ഇന്ത്യയിലിത് 73,711 രൂപയായിരിക്കും.
ഐഫോൺ 14 പ്ലസ്: 3,799 ദിർഹം(82,385 രൂപ)
ഐഫോൺ 14 പ്രോ: 4,299 ദിർഹം(93,228 രൂപ)
ഐഫോൺ 14 പ്രോ മാക്‌സ്: 4,699 ദിർഹം(1,01,903 രൂപ)
മലേഷ്യ
4,199 മലേഷ്യൻ റിങ്കിറ്റാണ് ഇവിടെ അടിസ്ഥാനവില. 73,922 രൂപ വരുമിത്.
ഐഫോൺ 14 പ്ലസ്: 4,699 മലേഷ്യൻ റിങ്കിറ്റ്(82,942 രൂപ)
ഐഫോൺ 14 പ്രോ: 5,299 റിങ്കിറ്റ്(93,532 രൂപ)
ഐഫോൺ 14 പ്രോ മാക്‌സ്: 5,799 റിങ്കിറ്റ്(1,02,358 രൂപ)
സിംഗപ്പൂർ
1,299 സിംഗപ്പൂർ ഡോളറാണ് ഇവിടെ അടിസ്ഥാനവില. 73,893 രൂപയാണ് ഇവിടെ വില.
ഐഫോൺ 14 പ്ലസ് 1,499 സിംഗപ്പൂർ ഡോളർ(85,270 രൂപ)
ഐഫോൺ 14 പ്രോ: 1,649 സിംഗപ്പൂർ ഡോളർ(93,802 രൂപ)
ഐഫോൺ 14 പ്രോ മാക്‌സ്: 1,799 ഡോളർ(1,02,335 രൂപ)
Summary: 5 countries you can get Apple iPhone 14 series cheaper than India