Tech
ഇന്ത്യയിലെ 4 നഗരങ്ങളിൽ ഇന്നുമുതൽ 5ജി സേവനം
Tech

ഇന്ത്യയിലെ 4 നഗരങ്ങളിൽ ഇന്നുമുതൽ 5ജി സേവനം

Web Desk
|
5 Oct 2022 1:33 AM GMT

ക്രമേണ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജിയോ അറിയിച്ചു

ഡൽഹി: രാജ്യത്തെ നാല് നഗരങ്ങളിൽ റിലയൻസ് ജിയോ ഇന്ന് മുതൽ ഫൈവ് ജി സേവനം ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നത്. ക്രമേണ ഇത് ആദ്യഘട്ടത്തിലെ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജിയോ അറിയിച്ചു. 5ജി സ്‌പെക്ട്രം ലേലത്തിൽ ഏറ്റവുമധികം തുക ചിലവഴിച്ച കമ്പനിയാണ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ജിയോ. 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒക്ടോബർ ഒന്ന് മുതൽ എയർടെൽ ഫൈവ് ജി സേവനങ്ങൾ നൽകുന്നുണ്ട്.

Related Tags :
Similar Posts