ലോകജനസഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് റിപ്പോർട്ട്
|ഏറ്റവും കൂടുതൽ ജനസഖ്യയുള്ള ഇന്ത്യയിൽ മൂന്ന് പേരിൽ ഒരാൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്
ലോകജനസഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തുവന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എകദേശം അഞ്ചു ബില്ല്യൺ ആളുകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്.
ഡിജിറ്റൽ അഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 3.7 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ ജനസഖ്യയുളള ഇന്ത്യയിൽ മൂന്ന് പേരിൽ ഒരാൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആഫ്രിക്കയിൽ 11 പേരിൽ ഒരാളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയത്തിലും വർദ്ധനവുണ്ടായിരുന്നു. എകദേശം രണ്ട് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെയാണ് ഒരു ദിവസത്തെ എകദേശ ഉപയോഗം. എന്നാൽ സമയത്തിന്റ കാര്യത്തിലും വ്യത്യാസം നിലനിൽക്കുന്നുണ്ട്. ബ്രസീലിൽ ഒരു ദിവസം 3 മണിക്കുർ 49 മിനിറ്റാണ് ശരാശരി സോഷ്യൽ മീഡിയ ഉപയോഗം, ജപ്പാന്റെ കാര്യത്തിൽ ഇത് ഒരു മണിക്കൂറിലും കുറവാണ്.
അധിക ഉപയോക്താക്കളും ഏഴ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ട്വിറ്റർ, ടെലിഗ്രാം, മെറ്റയുടെ വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ചൈനീസ് ആപ്പായ വി ചാറ്റ്, ടിക് ടോക്ക്, എന്നിവയാണ് ഇഷ്ട ആപ്പുകൾ.