Tech
Aditya L-1 collects vital information; ISRO released the information
Tech

'ആദിത്യ എല്‍-1 സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചു'; നിര്‍ണായ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

Web Desk
|
5 Dec 2023 4:03 PM GMT

സോളാർ വിൻഡ് അയൺ സ്‌പെക്ട്രോമീറ്റർ (സ്വിസ്) വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതിൻറെ വാർത്തയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്

ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1ൻറെ പരീക്ഷണ വിശേഷങ്ങൾ പങ്കുവെച്ച് ഐ.എസ്.ആർ.ഒ. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്‌പെരിമെൻറിൻറെ (ASPEX) ഭാഗമായ സോളാർ വിൻഡ് അയൺ സ്‌പെക്ട്രോമീറ്റർ (സ്വിസ്) വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതിൻറെ വാർത്തയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. സൗരക്കാറ്റിൻറെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമാണ് ഇത്.


നവംബർ രണ്ടിനാണ് സൗരക്കാറ്റിൻറെ പ്രോട്ടോൺ, ആൽഫ കണികകൾ അളക്കാൻ രൂപകൽപന ചെയ്ത ലോ എനർജി സ്‌പെക്ട്രോമീറ്ററാണ് സോളാർ വിൻഡ് അയോൺ സ്‌പെക്ട്രോമീറ്റർ (സ്വിസ്) എന്ന ഉപകരണം പ്രവർത്തിച്ച് തുടങ്ങിയത്. 360 ഡിഗ്രിയിൽ നിരീക്ഷിക്കാൻ സാധിക്കുന്ന സ്വിസിലെ രണ്ട് സെൻസറുകളാണ് സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. പ്രോട്ടോൺ, ആൽഫ കണികകളിലെ ഊർജ വ്യതിയാനങ്ങൾ സ്വിസ് ഉപകരണം കണ്ടെത്തിയതായാണ് ഐ.എസ്.ആർ.ഒ പുറത്തുവിടുന്നത്.

ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്‌പെരിമെൻറ് (ASPEX) ഉപകരണം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. സോളാർ വിൻഡ് അയോൺ സ്‌പെക്ട്രോമീറ്ററും (സ്വിസ്), സൂപ്പർതെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ സ്റ്റെപ്‌സ്-1 എന്നീ ഉപകരണങ്ങളാണ് ആപ്‌സിലുള്ളത്. സെപ്റ്റംബർ 10ന് സ്റ്റെപ്‌സ്-1 പ്രവർത്തിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.

Similar Posts