പരസ്യക്കാരുടെ പിന്മാറൽ മസ്‌കിന്റെ എക്‌സിനെ പാപ്പാരാക്കുമെന്ന് റിപ്പോർട്ട്
|ആപ്പിളിനും ഡിസിനിക്കും പുറമെ വാൾമാർട്ടും എക്സിൽ ഇനി പരസ്യം നൽകില്ലെന്ന് വ്യക്തമാക്കി
ഇലോൺ മസ്‌ക് 13 ബില്ല്യൺ ഡോളറിനാണ് ട്വിറ്റർ ഏറ്റെടുത്തത്. ഇത് പിന്നീട് എക്‌സ് എന്ന് പുനനാമകരണം ചെയ്യുകയും ചെയ്തു. വലിയ പരസ്യദാതാക്കൾ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തുപോയതും വായ്പയുടെ പലിശ അടക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ സാധിക്കാത്തതിനാൽ എക്‌സ് പാപ്പരാകുമെന്നാണ് ബി.ബി.സി റിപ്പോർട്ട ചെയ്യുന്നത്. ഓരോവർഷവും 1.2 ബില്ല്യൺ ഡോളർ പലിശിയിനത്തിൽ കമ്പനിക്ക് കണ്ടെത്തേണ്ടതായിട്ടുണ്ട്.
44 ബില്ല്യൺ ഡോളറിന് മസക് അടുത്തിടെ ഒരു കമ്പനി ഏറ്റെടുത്തതിനാൽ പാപ്പരത്തം എന്നത് സംഭവിക്കില്ലെന്ന് തോന്നാമെങ്കിലും ആപ്പിളും ഡിസ്‌നിയും പ്ലാറ്റ്‌ഫോം വിട്ടതിനാൽ അത് സാധ്യമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എക്‌സിൽ ഇനി പരസ്യം ചെയ്യുന്നില്ലെന്ന് വാൾമാർട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഉപയോക്താക്കളിലേക്ക് മികച്ച രീതിയിൽ എത്തിച്ചേരാൻ മറ്റ് പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തിയതിനാൽ തങ്ങൾ ഇനി എക്‌സിൽ പരസ്യം ചെയ്യുന്നില്ലെന്നാണ് വാൾമാർട്ട് വക്താവ് പറഞ്ഞത്.
കഴിഞ്ഞ മാസം ഒരു അന്റിസെമിറ്റിക് പോസ്റ്റിന് മസ്‌ക് അംഗീകാരം നൽകിയതാണ് പരസ്യദാത്താക്കളുടെ പിന്മാറ്റത്തിന് കാരണമായത്. ആപ്പിൾ, ഡിസ്‌നി, ഐ.ബി.എം, കോംകാസ്റ്റ്, വാർണർ ബ്രോസ്, ഡിസ്‌ക്കവറി എന്നീ കമ്പനികളാണ് പ്ലാറ്റ്‌ഫോമിൽ പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷത്തെ പ്ലാറ്റ്‌ഫോമിന്റെ വരുമാനത്തിന്റെ 90 ശതമാനവും പരസ്യത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ വൻകിട പരസ്യദാതാക്കളുടെ പിന്മാറ്റം പ്ലാറ്റ്‌ഫോമിനെ പാപ്പരാക്കുമെന്നുറപ്പാണ്. ഇത് നേരത്തെ തന്നെ മസ്‌ക് സൂചിപ്പിക്കുകയും ചെയ്തിരുന്നു. 2022ൽ ഏകദേശം 4 ബില്ല്യൺ ഡോളറാണ് എക്‌സിന്റെ പരസ്യ വരുമാനം. ഈ വർഷം ഇത് 1.9 ബില്ല്യൺ ഡോളറായി കുറയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.