Tech
ആമസോൺ പ്രൈമിലെ വീഡിയോകൾ ഇനി പങ്കുവെക്കാം; പുതിയ ഫീച്ചർ
Tech

ആമസോൺ പ്രൈമിലെ വീഡിയോകൾ ഇനി പങ്കുവെക്കാം; പുതിയ ഫീച്ചർ

Web Desk
|
14 Nov 2021 2:07 AM GMT

നിലവിൽ ചില പരിപാടികളിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ

ആമസോൺ പ്രൈമിൽ ഇനി 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെക്കാം. നിലവിൽ ചില പരിപാടികളിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഐഓഎസ് ഉപകരണങ്ങളിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഈ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആമസോൺ പ്രൈമിൽ ഒരു സീരീസ് കാണുകയാണെന്നിരിക്കട്ടെ. മറ്റ് കൺട്രോളുകൾക്കൊപ്പം ഷെയർ ക്ലിപ്പ് ടൂളും കാണാം. അതിൽ ക്ലിക്ക് ചെയ്താൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് നിർമിക്കപ്പെടും. ഇത് മറ്റുള്ളവർക്ക് പങ്കുവെക്കാം.

ആപ്പിളിന്റെ ബിൽറ്റ് ഇൻ ഷെയറിങ് ഫീച്ചർ ഉപയോഗിച്ചാണ് ഇത് പങ്കുവെക്കുക. ഐ മെസേജ് വഴിയോ മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലോ വീഡിയോ പങ്കുവെക്കാം. ഇത് ആദ്യമായാണ് ഒരു ഓടിടി പ്ലാറ്റ്ഫോം ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. നെറ്റ്ഫ്ളിക്സിലും മറ്റ് പ്ലാറ്റ്ഫോമുകളിലും സ്‌ക്രീൻ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം ആമസോൺ പ്രൈമിൽ വരുന്ന സിനിമയിലെ രംഗങ്ങൾ ഷെയർ ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കില്ല. ദി വൈൽഡ്സ്, ഇൻവിൻസിബിൾ, ഫെയർഫാക്സ് പോലുള്ള പരിപാടികളുടെ രംഗങ്ങളാണ് പങ്കുവെക്കാനാവുക.

Related Tags :
Similar Posts