Tech
പരസ്യ ഇടവേളകളുമായി അമസോൺ പ്രൈമും
Tech

പരസ്യ ഇടവേളകളുമായി അമസോൺ പ്രൈമും

Web Desk
|
23 Sep 2023 1:00 PM GMT

നെറ്റ്ഫ്ലിക്സും ഡിസ്നി പ്ലസും നേരത്തെ പരസ്യ ഇടവേളകൾ ആരംഭിച്ചിരുന്നു

നെറ്റ്ഫ്ലിക്‌സിനും ഡിസ്‌നിപ്ലസിനും പിന്നാലെ കൊമേഴ്‌സ്യൽ ബ്രേക്ക് നൽകി ഇടക്കിടെ പരസ്യം കാണിക്കാനൊരുങ്ങുകയാണ് പ്രമുഖ സ്ട്രിമിങ് പ്ലാറ്റഫോമായ ആമസോൺ പ്രൈം. അടുത്ത വർഷം മുതലാണ് ഈ സംവിധാനം ആരംഭിക്കുക. 2024ന്റെ ആദ്യത്തിൽ യു.എസ്, ജർമനി, യുകെ, കാനഡ എന്നിവിടങ്ങളിലും വർഷാവസാനത്തോടെ ഫ്രാൻസ്, ഇറ്റലി, മെക്‌സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഷോകൾക്കിടയിൽ പരസ്യം കാണിക്കും.

നിലവിലുള്ള അംഗത്വ വരിസംഖ്യയ്ക്ക് പുറമേ അമേരിക്കയിൽ പ്രതിമാസം 2.99 ഡോളർ കൂടി നൽകിയാൽ പരസ്യങ്ങൾ പൂർണമായി ഒഴിവാക്കാനാകും. സിനിമകളുടെയും ടി.വി ഷോകളുടെയും നിർമാണത്തിനായി അധിക പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് നെറ്റ്ഫ്‌ലിക്‌സ് ബേസിക് വിത്ത് ആഡ്‌സ് സ്ട്രീമിംഗ് പ്ലാൻ ആരംഭിച്ചത്.

Similar Posts