Tech
പെഗസസ്: അടിയന്തര അപ്‌ഡേറ്റുമായി ആപ്പിള്‍
Tech

പെഗസസ്: അടിയന്തര അപ്‌ഡേറ്റുമായി ആപ്പിള്‍

Web Desk
|
15 Sep 2021 2:49 AM GMT

വൈറസ് ഒളിപ്പിച്ച പിഡിഎഫ് ഫയല്‍ ഉപയോഗിച്ചു ഫോണില്‍ നുഴഞ്ഞുകയറാന്‍ സഹായകമായ പിഴവ് ഒഴിവാക്കാനാണ് അപ്‌ഡേറ്റ് എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്

ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പെഗസസ് ചാര സോഫ്റ്റവെയര്‍ കടന്നുകയറാന്‍ മറ്റൊരു സുരക്ഷാ പിഴവ് ഉപയോഗിച്ചതായി കാനഡയിലെ സിറ്റിസന്‍ ലാബ് കണ്ടെത്തിയതിന് തുടര്‍ന്ന് ആപ്പിള്‍ അടിയന്തര അപ്‌ഡേറ്റ് പുറത്തിറക്കി.

സൗദി ആക്ടിവിസ്റ്റിന്റെ ഫോണിലാണ് ഐമെസേജ് സേവനത്തെ ഉന്നമിടുന്ന സൈബര്‍ നീക്കം കണ്ടെത്തിയത്. ഈ കാര്യം ആപ്പിള്‍ സിറ്റിസന്‍ ലാബിനെ അറിയിച്ചിരുന്നു. ആപ്പിള്‍ ഉപഭോക്താക്കള്‍ എത്രയും വേഗം ഒഎസ് അപ്‌ഡേറ്റ് ചെയ്യണമെന്നു ലാബ് ആഹ്വാനം ചെയ്തു. ഐഒഎസ് 14.8 വെര്‍ഷനിലേക്കാണു പുതിയ അപ്‌ഡേറ്റ്.

ഫോഴ്‌സ്ഡ് എന്‍ട്രി എന്നാണ് ഈ പിഴവിന് സിറ്റിസന്‍ ലാബ് ഇട്ടിരിക്കുന്ന പേര്. വൈറസ് ഒളിപ്പിച്ച പിഡിഎഫ് ഫയല്‍ ഉപയോഗിച്ചു ഫോണില്‍ നുഴഞ്ഞുകയറാന്‍ സഹായകമായ പിഴവ് ഒഴിവാക്കാനാണ് അപ്‌ഡേറ്റ് എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ഐമെസേജ് ആപ്ലിക്കേഷനിലുള്ള പിഴവിലൂടെയാണു പെഗസസ് നുഴഞ്ഞുകയറിയതെന്നു ഫോറന്‍സിക് പരിശോധന ഫലം കണ്ടെത്തിയിരുന്നു.

Related Tags :
Similar Posts