Tech
Beware, Google may delete your Gmail accounts
Tech

സൂക്ഷിക്കുക, നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്‌തേക്കാം

Web Desk
|
4 Aug 2023 10:30 AM GMT

സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഗൂഗിളിന്റെ നടപടി

രണ്ടു വർഷമായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുനൊരുങ്ങി ഗൂഗിൾ. ഡിസംബർ ഒന്ന് മുതൽ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചു. ഇതോടെ ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങൾ അപ്രത്യക്ഷമാകും. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഗൂഗിളിന്റെ നടപടി.

ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്തതോ ആക്ടീവ് അല്ലാത്തതോ ആയ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക ലോഗിൻ ചെയ്യാത്ത മെയിലുകളുടെ റിക്കവറി മെയിലുകളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ ഇതിനോടകം മെയിൽ അയച്ചിട്ടുണ്ടാകും.

രണ്ടു വർഷത്തിലൊരിക്കൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോർ, യുട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവനങ്ങൾക്കായി ഉപയോഗിച്ചോ ഗൂഗിൾ അക്കൗണ്ട് നിലനിർത്താനാകും. വ്യക്തികളുടെ അക്കൗണ്ടുകൾ മാത്രമാണ് ഗൂഗിൾ ഇത്തരത്തിൽ ഡിലീറ്റ് ചെയ്യുക സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല.

Related Tags :
Similar Posts