Tech
beware! this apps are spying on you
Tech

സൂക്ഷിക്കുക! ഈ ആപ്പുകൾ നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്

Web Desk
|
15 Jun 2023 4:45 PM GMT

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിനെ തുടർന്ന് നിരവധി ആൻഡ്രോയിഡ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിനെ തുടർന്ന് നിരവധി ആൻഡ്രോയിഡ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഈ ആപ്പുകളിൽ പലതും ജനപ്രിയ ആപ്പുകളാണ്. സ്പിൻ ഓകെ എന്നറിയപ്പെടുന്ന സ്പൈവെയർ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഉപകരണങ്ങളിലെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് വിദൂര സെർവറുകളിലേക്ക് അയക്കുകയാണ് ഇത്തരം ആപ്പുകൾ ചെയ്യുന്നത്.

ഉപയോക്താക്കളെ കൂടുതൽ എൻഗേജ് ആക്കുന്ന രീതിയിൽ രസകരമായ ഗെയിമുകൾ, സമ്മാനങ്ങളും റിവാർഡുകളും നേടാൻ സാധിക്കുന്ന രീതിയിലുള്ള ടാസ്ക്കുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ഇത്തരം ആപ്പുകളുടെ ഇന്റർ ഫേസുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. എന്നാൽ ഇതിന്റെ മറവിൽ ഉപയോക്താക്കളുടെ എല്ലാ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യുകയാണ് ഈ ആപ്പുകൾ. ഇത്തരത്തിൽ 101 ആൻഡ്രോയിഡ് ആപ്പുകളിൽ സ്പൈവെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.


ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്ത ആപ്പുകളാണ് Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master എന്നിവ. അപകടകരമായ മാൽവെയർ പ്രചരിപ്പിച്ചതിനെ തുടർന്ന് 36 ആപ്പുകൾ ഇതിന് മുമ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Similar Posts