ഉപയോക്താക്കൾ കുറഞ്ഞു; പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ക്ലബ്ബ് ഹൗസ്
|ആപ്പിന് പുതിയ മാറ്റങ്ങൾ നൽകി അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം
അടുത്തിടെ വേഗത്തിൽ ജനപ്രിയമായ ഒരു ഓഡിയോ ആപ്പായിരുന്നു ക്ലബ്ബ് ഹൗസ്. കോവിഡ് കാലത്തെ നിരവധി ഉപഭോക്താക്കളെ നേടാനും ക്ലബ്ബ് ഹൗസിനായി. എന്നാൽ കോവിഡിന് ശേഷം ആപ്പ് ഉപയോഗിക്കുന്നവരിൽ ഗണ്യമായ കുറവുവന്നിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ ക്ലബ്ബ് ഹൗസ് ജീവനക്കാരെ വെട്ടിക്കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അൻപത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പോൾ ഡേവിസണും രോഹൻ സേത്തും ചേർന്ന നിർമിച്ച ക്ലബ്ബ് ഹൗസ് 2020 ലാണ് നിലവിൽ വരുന്നത്. ഓഡിയോ സന്ദേശങ്ങൾ അയക്കാനും ചർച്ചകൾ സംഘടിപ്പിക്കാനും ഉപകാരപ്പെടുന്ന മികച്ച പ്ലാറ്റ്‌ഫോമായിരുന്നു ഇത്. ആദ്യം ഐ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കുംകിട്ടിത്തുടങ്ങി. പുതിയ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടിലേക്ക് ആപ്പ് നിർബന്ധപൂർവം എത്തുകയായിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു മാറ്റം അനിവാര്യമാണെന്നും ക്ലബ് ഹൗസ് സ്ഥാപകരായ പോൾ ഡേവിസും രോഹൻ മെമോയിലും ജീവനക്കാർക്കയച്ച സന്ദേശത്തിൽ പറയുന്നു.
കമ്പനി നേരിടുന്ന പ്രതിസന്ധികൾ വ്യക്തമാക്കിയാണ് ജീവനക്കാർക്ക് സന്ദേശങ്ങൾ അയച്ചത്. ലോക്ഡൗൺ സമയത്ത് കൂട്ടം കൂടിയിരുന്ന് സംസാരിക്കാൻ കഴിയാത്തവർക്ക് ക്ലബ്ബ് ഹൗസ് ഏറെ സഹായകരമായിരുന്നു. എന്നാൽ കോവിഡിന്റെ തീവ്രത അവസാനിക്കുകയും ലോക്ഡൗൺ മാറിയതോടെ പലരും ക്ലബ്ബ് ഹൗസിനെ പലരും കൈവിട്ടു. ആപ്പിന് പുതിയ മാറ്റങ്ങൾ നൽകി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ട്വിറ്റർ ഫേസ് ബുക്ക് ലൈവ് ഓഡിയോ റൂംസ്, സ്പോട്ടിഫൈ ലൈവ് എന്നീ ആപ്പുകളിലെ ഫീച്ചറുകൾക്ക് സമാനമായി പുതിയ മുഖം നൽകാനാണ് കമ്പനിയുടെ തീരുമാനം.